സംസ്ഥാന ബജറ്റ് ഒറ്റ നോട്ടത്തിൽ
സംസ്ഥാന ബജറ്റ് ഒറ്റ നോട്ടത്തിൽ
- പുതിയ പെൻഷൻ സ്കീം പരിഗണനയിൽ
- പങ്കാളിത്ത പെൻഷനിൽ പുനരാലോചന
- സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ. ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ സ്‌കീം രൂപീകരിക്കും
- പങ്കാളിത്ത പെന്‍ഷനില്‍ പുനഃപരിശോധന
- സപ്ലൈകോ നവീകരണത്തിന് 10 കോടി
- സാമൂഹ്യ പെൻഷൻ കൃത്യമായി നൽകാനുള്ള നടപടി തുടരും
- സാമൂഹ്യ പെൻഷൻ കൃത്യമായി നൽകാനുള്ള നടപടി തുടരും
- പോക്‌സോ കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുകോടി രൂപ
- വനിതാ കമ്മീഷന് 5.2 കോടി
- വനിതാ വികസന കോര്‍പ്പറേഷന് 17.6 കോടി
- തിരുവനന്തപുരം വിമൺസ് കോളേജ് ലൈബ്രറി വികസനത്തിന് ഒരു കോടി
- എഐ സാങ്കേതിക സാക്ഷരത നൽകാൻ ഒരു കോടി
- എസ്.സി.ഇ.ആർ.ടിക്ക് 21 കോടി
- സീഡ് ഫണ്ടിന് 5 കോടി
- വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാൻ സ്വകാര്യഫണ്ട്
- ജെന്‍ഡര്‍ പാര്‍ക്കിന് 91 കോടി രൂപ
- സ്ത്രീസുരക്ഷയ്ക്ക് 10 കോടി
- ആശ്വാസകിരണം പദ്ധതിക്ക് 50 കോടി
- വയോമിത്രം പദ്ധതിക്കായി 27.5 കോടി
- അങ്കണവാടി ജീവനക്കാര്‍ക്ക് രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി
- നിര്‍ഭയ പദ്ധതിക്ക് 10 കോടി
- ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനുള്ള മഴവില്ല് പദ്ധതിക്ക് അഞ്ചുകോടി രൂപ
- ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി രൂപ
- ആയുഷ് പദ്ധതിക്ക് 25 കോടി
- കോഴിക്കോട് ഇംഹാന്‍സിന് 3.6 കോടി രൂപ
- ആരോഗ്യസര്‍വകലാശാലയ്ക്ക് 11.5 കോടി രൂപ
- കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 14.5 കോടി രൂപ
- മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി രൂപ
- സ്‌ട്രോക്ക് സെന്ററുകള്‍ക്കായി 3.5 കോടി രൂപ
- തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ട് സ്ഥാപിക്കുന്ന പദ്ധതിക്കായി 29 കോടി
- അഞ്ച് ജില്ലകളിലായി അഞ്ച് പുതിയ നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കും
- ലബോറട്ടറി നവീകരണത്തിന് ഏഴുകോടി രൂപ
- കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിക്കായി 678.54 കോടി രൂപ
- കാരുണ്യ പദ്ധതിക്കായി ഈ സര്‍ക്കാര്‍ ഇതുവരെ 2545 കോടി രൂപ ചെലവഴിച്ചു
- കൊച്ചിയിൽ മ്യൂസിയം – കൾച്ചറൽ സെന്ററിന് 5 കോടി
- 14 കോടി ചലച്ചിത്ര അക്കാദമിക്ക്
- കലാമണ്ഡലത്തിന് 19 കോടി
- എ.കെ.ജി. മ്യൂസിയത്തിന് 3.75 കോടി
- സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ 10 കോടി
- കായിക യുവജനമേഖലയ്ക്ക് 127.39 കോടി
- കലാ സാംസ്‌കാരിക മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 170.49 കോടി
- കാലിക്കറ്റ് സര്‍വകലാശാലയില്‍ വിജ്ഞാനകേന്ദ്രം
- തിരുവനന്തപുരം ഗവ. വനിതാ കോളേജിന് ഒരുകോടി രൂപ
- സ്‌കൂള്‍ ആധുനികവത്കരണത്തിന് 31 കോടി
- എല്ലാ ജില്ലയിലും ഒരു മോഡല്‍ സ്‌കൂള്‍
- പൊതുവിദ്യാഭ്യാസ മേഖലയില്‍ 1000 കോടിയുടെ വികസനം
- തെന്മല ഇക്കോടൂറിസത്തിന് രണ്ടുകോടി രൂപ അധികമായി
- കൊച്ചി – പാലക്കാട് റീച്ച് നിർമ്മാണത്തിന് 200 കോടി
- ഇക്കോ ടൂറിസത്തിന് 1.9 കോടി രൂപ
- ചാംപ്യന്‍സ് ട്രോഫി വള്ളംകളി ലീഗിന് 9.96 കോടി രൂപ
- ശബരിമല വിമാനത്താവളത്തിന് 1.85 കോടി
- കെഎസ്ആർടിസി ഡീസൽ ബസുകൾ വാങ്ങാൻ 92 കോടി
- “കൊച്ചി
- കെ.ടി.ഡി.സി.യ്ക്ക് 12 കോടി രൂപ
- വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി രൂപ
- കെ.എസ്.ആർ.ടി.സിയ്ക്ക് 125.54 കോടി
- കെ.എസ്.ഐ.ഡി.സി.ക്ക് 127 കോടി
- സ്റ്റാർട്ടപ്പ് മിഷന് 90.52 കോടി
- ടെക്നോപാർക്കിന് 27.4 കോടി
- അനര്‍ട്ടിന് 9.2 കോടി രൂപ
- കേരളത്തെ റോബോട്ടിക് ഹബ്ബാക്കി മാറ്റും
- ഖാദി മേഖലയ്ക്ക് 14.8 കോടി
- 2000 വൈഫൈ പോയിന്റുകള്‍ക്ക് 25 കോടി
- റബർ താങ്ങുവില 180 രൂപയാക്കി
- കശുവണ്ടി മേഖലയ്ക്കായി 53.36 കോടി രൂപ
- പുതുസംരംഭങ്ങള്‍ ആരംഭിക്കാനായി 43 കോടി രൂപ
- എം.എസ്.എം.ഇ സംരംഭങ്ങളെ സഹായിക്കാനായി 18 കോടി
- കശുവണ്ടി പുനരുജ്ജീവന പദ്ധതി 30 കോടി
- കയർ മേഖലയ്ക്ക് 107.64 കോടി
- ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതിക്കായി 215 കോടി
- ഇടത്തരം വ്യവസായങ്ങള്‍ക്ക് 773.09 കോടി രൂപ
- കുട്ടനാടിലെ അടിസ്ഥാന വികസനത്തിന് 100 കോടി
- കെ.എസ്.ഇ.ബി പ്രളയ പ്രതിരോധ പ്രവർത്തനത്തിന് 18.18 കോടി
- പി.എം. ആവാസ് യോജനയ്ക്ക് സംസ്ഥാന വിഹിതമായി 133 കോടി രൂപ
- നിർമിതി കേന്ദ്രത്തിന് 10 കോടി
- സഹകരണ മേഖലയ്ക്ക് 134.42 കോടി
- കേന്ദ്രത്തിന്റെ ഭവനനിര്‍മാണ പദ്ധതിയുടെ സംസ്ഥാന വിഹിതമായി 207.92 കോടി രൂപ
- ലൈഫ് പദ്ധതിക്ക് ഈ വര്‍ഷം 1132 കോടി രൂപ കൂടി
- അന്താരാഷ്ട്ര വാണിജ്യ ഭവന സമുച്ചയം നിർമ്മിക്കും
- ലൈഫ് പദ്ധതിയില്‍ 2025 മാര്‍ച്ചോടെ അഞ്ചുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കും
- ശബരിമല മാസ്റ്റർ പ്ലാൻ 27.6 കോടി രൂപ
- ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഇതുവരെ 371934 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു
- കൊച്ചിൻ ഷിപ്പ് യാർഡിന് 500 കോടി
- തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിന് 10 കോടി
- കുടുംബശ്രീയുടെ നേതൃത്വത്തില്‍ കെ ലിഫ്റ്റ് എന്ന പേരില്‍ പ്രത്യേക ഉപജീവനപദ്ധതി
- കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി
- 2025 ഓടെ അതിദാരിദ്ര്യ നിർമാർജ്ജനം
- അതിദാരിദ്ര നിർമാർജ്ജനത്തിന് 50 കോടി
- കുടുംബശ്രീക്ക് 265 കോടി
- തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനവിഹിതമായി 230 കോടി
- പുത്തൂർ സുവോളജിക്കൽ പാർക്കിന് 6 കോടി
- സാക്ഷരതാ പരിപാടികള്‍ക്ക് 20 കോടി
- മനുഷ്യ – വന്യമൃഗ സംഘർഷം തടയാൻ 48.88 കോടി
- പരിസ്ഥിതി സംരക്ഷണത്തിന് 50.03 കോടി
- ഭവനപദ്ധതി പുനർഗേഹത്തിന് 40 കോടി
- കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്
- മത്സ്യത്തൊഴിലാളി പാർപ്പിട നവീകരണത്തിന് 9.5 കോടി
- മുതലപ്പൊഴിക്ക് 10 കോടി
- ചന്ദനവുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റംവരുത്തും
- തീരദേശ വികസനത്തിന് 136 കോടി
- ചന്ദന കൃഷിക്ക് പ്രോത്സാഹനം
- പഞ്ഞമാസത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ഫണ്ട്
- മത്സ്യത്തൊഴിലാളി മേഖലയിലെ വികസനത്തിന് 227.12 കോടി
- കുട്ടനാട്ടിലെ കാര്‍ഷികവികസനത്തിന് 36 കോടി
- വെറ്റിനറി സർവകലാശാലയ്ക്ക് 57 കോടി
- കാർഷിക സർവകലാശാലയ്ക്ക് 75 കോടി
- നാളികേര വികസനപദ്ധതിക്കായി 65 കോടി
- വിഷരഹിത പച്ചക്കറികള്‍ക്കായി 78.45 കോടി
- നെല്ലുല്‍പാദന പദ്ധതികള്‍ക്കായി 93.6 കോടി രൂപ
- വിളപരിപാലത്തിന് 535.9 കോടി രൂപ
- കാര്‍ഷികമേഖലയ്ക്ക് 1698.30 കോടി രൂപ
- 2.36 ലക്ഷം തൊഴിലവസരങ്ങള്‍ കാര്‍ഷികമേഖലയില്‍ സൃഷ്ടിച്ചു
- മത്സ്യത്തൊഴിലാളികളുടെ വരുമാന പരാധീനതകൾ 5 വർഷത്തിൽ പരിഹരിക്കും
- ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ബിരുദം നേടിയാൽ ഓക്സഫോർഡ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് ചേരാം
- വയോധികര്‍ക്കായി കെയര്‍ സെന്റര്‍
- സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങള്‍
- സ്റ്റാർട്ടപ്പ് മിഷൻ വർക്ക് നിയർ ഹോം വ്യാപിപ്പിക്കാൻ 10 കോടി
- വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും
- സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു
- ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ കേരളത്തിന് ടോപ്പ് പെര്‍ഫോമന്‍സ് പുരസ്‌കാരം ലഭിച്ചു
- 25 സ്വകാര്യ വ്യവസായ പാർക്ക്
- എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് 71 കോടിയുടെ ആസ്ഥാന മന്ദിരം
- എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍
- ക്യാമ്പസുകൾ സംരംഭകരെ ഉത്പാദിപ്പിക്കുന്നു
- വായ്പ എടുക്കാൻ ഡിജിറ്റൽ സർവകലാശാലയ്ക്ക് അനുമതി
- ഡിജിറ്റല്‍ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍
- ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിരം സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്ക് പത്തുകോടി രൂപ
- ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി
- ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പിന്തുണ
- ക്ഷേമരാഷ്ട്ര സങ്കൽപത്തിലുള്ള കേരള മാതൃക തകർക്കാൻ ശ്രമം
- കേരളീയത്തിന് പത്തുകോടി രൂപ
- വിഴിഞ്ഞത്ത് നിക്ഷേപം ആകര്‍ഷിക്കാന്‍ മാരിടൈം ഉച്ചകോടി
- തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച
- മന്ത്രിമാരുടെ എണ്ണം ചെലവ് യാത്ര ആരോപണങ്ങളിൽ കഴമ്പില്ല
- നികുതിപിരിവില്‍ നികുതി വകുപ്പിന് അഭിനന്ദനം
- നാലുവര്‍ഷം കൊണ്ട് നികുതിവരുമാനം ഇരട്ടിയായി
- തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച
- ധൂർത്ത് വെറും ആരോപണം
- ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടില്ല
- 30000 കോടിയുടെ വർധനയാണ് ചെലവിൽ
- ട്രഷറി മുഴുവൻ സമയവും പ്രവർത്തന സജ്ജം
- ആഗോള നിക്ഷേപ സംഗമം ഉടന്‍
- വികസന ക്ഷേമപ്രവർത്തനങ്ങൾ എന്ത് വിലകൊടുത്തും തുടരും
- കേന്ദ്രത്തിന്റെ അവഗണന തുടര്‍ന്നാല്‍ കേരളത്തിന് പ്ലാന്‍ ബി
- യുക്രൈൻ പലസ്തീൻ യുദ്ധം കേരളത്തെ ബാധിച്ചു
- ടൂറിസം മേഖലയ്ക്കായി കൂടുതല്‍ പദ്ധതികള്‍
- ടൂറിസം സ്റ്റാര്‍ട്ടപ്പ് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും
- കെ റെയിലുമായി മുന്നോട്ട്
- കാർഷിക മേഖലയെ ഉത്തേജിപ്പിക്കും
- തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പദ്ധതികള്‍
- തീരദേശ പാതകള്‍ അതിവേഗം പൂര്‍ത്തിയാക്കും
- പ്രവാസികളെയും സ്വകാര്യ നിക്ഷേപകരേയും ആകർഷിക്കും
- വിഴിഞ്ഞത്ത് ആയിരം കോടിയുടെ നിക്ഷേപം
- വിഴിഞ്ഞത്തെ ഫോക്കസ് ചെയ്ത് ബജറ്റ്
- വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയ വ്യവസായ കേന്ദ്രം
- വിഴിഞ്ഞം തുറമുഖം മെയ് മാസത്തില്‍ തുറക്കും
- കേന്ദ്രത്തിനെതിരേ ബജറ്റിൽ രൂക്ഷ വിമർശനം
- പുതുതലമുറ നിക്ഷേപ പദ്ധതികൾ, സ്റ്റാർട്ട് അപ്പുകൾക്ക് സഹായം
- അടുത്ത മൂന്നുവര്‍ഷം പ്രതീക്ഷിക്കുന്നത് മൂന്നുലക്ഷം കോടിയുടെ നിക്ഷേപം
- കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും
- ദാരിദ്ര്യ നിര്‍മാജനത്തില്‍ കേരളം മുന്നില്‍
- ബജറ്റ് അവതരണം തുടങ്ങി
- സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ബജറ്റെന്ന് ധനമന്ത്രി
- കേരളത്തിന്റെ വളര്‍ച്ച 6.6%
- ദേശീയ വളര്‍ച്ചയേക്കാള്‍ കുറവ്
- പ്രതിശീര്‍ഷ വരുമാനം 1.74 ലക്ഷം രൂപ
- നികുതി വരുമാനം കൂടി
- റവന്യുചെലവും കടബാധ്യതകളുടെ അനുപാതവും കുറഞ്ഞു
- നികുതി വിഹിതം സഹായ ധനം എന്നിവയായി കേന്ദ്രത്തില്‍നിന്ന് ലഭിച്ച വിഹിതം കുറഞ്ഞു
- 2022-23ല്‍ ലഭിച്ചത് 45,638.54 കോടി. 4.6 ശതമാനം കുറവ്
- മൊത്തവരുമാനം 1.35 ലക്ഷം കോടി
- നെല്‍ക്കൃഷിയുടെ വിസ്തൃതി കുറഞ്ഞു