നക്ഷത്രഫലം 2024 നവംബർ 21
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പ്രണയ ജീവിതത്തിൽ സമ്മർദ്ദം നേരിടേണ്ടി വരുന്ന ദിവസമായിരിക്കും. എന്നാൽ ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുമ്പോട്ട് പോകും. ഒരു കുടുംബാംഗത്തെ പ്രതി അല്പം ആശങ്ക വർധിച്ചേക്കാം. വിദ്യാർത്ഥികൾക്ക് പഠന കാര്യത്തിലും തടസ്സങ്ങൾ ഉണ്ടാകാനിടയുണ്ട്. ജോലിസ്ഥലത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും. പ്രിയപ്പെട്ട ഒരു വ്യക്തിയുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വീട്ടിൽ ഒരാൾക്കായി ഒരു സർപ്രൈസ് പാർട്ടി ആസൂത്രണം ചെയ്‌തേക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ബിസിനസിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന മികച്ച അവസരങ്ങൾ ലഭിക്കും. ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ ദീർഘകാലമായി മുടങ്ങി കിടന്നിരുന്ന ചില ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. ചില ബന്ധുക്കളുമായുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അകൽച്ച പരിഹരിക്കപ്പെടും. സാമ്പത്തിക കാര്യങ്ങളിലും ഇന്നേ ദിവസം നല്ലതായിരിക്കും. ആഗ്രഹിച്ച ഫലങ്ങൾ വന്നുചേരും. സുഹൃത്തുക്കളുടെ സഹായം നിങ്ങൾക്കൊപ്പമുണ്ടാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
തൊഴിൽ രംഗത്ത് സാഹചര്യങ്ങൾ മികച്ചതായിരിക്കും. മികച്ച ബിസിനസുകൾ നടക്കാനിടയുണ്ട്. പുതിയതായി തുടങ്ങിയ സംരംഭങ്ങളിൽ നിന്ന് നിങ്ങൾക്ക് നേട്ടം ഉണ്ടാകും. മക്കളുടെ ഭാവിക്കായി ചില നിക്ഷേപങ്ങൾ നടത്തും. ചില ഇടപാടുകൾ നിങ്ങൾക്ക് ഭാവിയിൽ വലിയ നേട്ടങ്ങൾ നൽകും. ഇന്നത്തെ നിങ്ങളുടെ ജോലികളെല്ലാം തുറന്ന മനസോടെ ചെയ്യുക. മനസിലുള്ള കാര്യങ്ങൾ പിതാവുമായി പങ്കിടുന്നത് വഴി മാനസിക സമാധാനം ലഭിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ഏത് ജോലിയായാലും അത് ആത്മാർത്ഥതയോടെയും പൂർണ്ണ ഉത്സാഹത്തോടെയും ചെയ്‌താൽ ഇതിൽ തീർച്ചയായും വിജയം നേടാനാകും. സഹോദരങ്ങളുടെ ഉപദേശം ബിസിനസിൽ നേട്ടം കൊണ്ടുവരാൻ സഹായിക്കും. ബിസിനസ് രംഗത്തെ പ്രശ്നങ്ങൾ ചില സുഹൃത്തുക്കളോട് പങ്കിടാം. ചില കാര്യങ്ങളുടെ രഹസ്യാത്മകത സൂക്ഷിക്കേണ്ടതുണ്ട്. വൈകുന്നേരത്തോടെ പ്രിയപ്പെട്ട ഒരാളിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കാനിടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
വിദേശത്ത് താമസമാക്കിയ ഒരു ബന്ധുവിൽ നിന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കും. ചില വലിയ സാമ്പത്തിക ഇടപാടുകൾക്ക് ഇന്നേ ദിവസം നല്ലതല്ല. കുടുംബ തർക്കങ്ങൾ വീണ്ടും തലയുയർത്തിയേക്കാം. ഈ രാശിയിലെ അവിവാഹിതരായ ആളുകൾക്ക് നല്ല ആലോചനകൾ വരാനിടയുണ്ട്. ഇതിന് കുടുംബാംഗങ്ങളുടെ അംഗീകാരം ലഭിക്കുകയും ചെയ്യും. കുടുംബത്തിലെ ചെറിയ കുട്ടികളുമായി വൈകുന്നേര സമയം ചെലവിടും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ജോലിസ്ഥലത്ത് പങ്കാളിയുടെ നിർദ്ദേശങ്ങൾ ഇന്ന് നിങ്ങൾക്ക് വളരെ ഗുണകരമായിരിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യവുമായി ബന്ധപ്പെട്ട് ഇന്ന് കുറച്ചധികം അലച്ചിൽ ഉണ്ടായേക്കും. വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടമുള്ള മേഖലയിൽ തന്നെ ഉന്നത വിദ്യാഭ്യാസത്തിനുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും. ഇന്ന് കുടുംബ ചെലവുകൾ വർധിക്കാനിടയുണ്ട്. നിയന്ത്രിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ടേക്കും. വൈകുന്നേരം ബന്ധുസന്ദർശനം ഉണ്ടാകാം.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പ്രധാന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകണം. ഒരു മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്ന് പിന്തുണ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്താനിടയുണ്ട്. ബിസിനസിൽ ശ്രദ്ധ നൽകണം. ഇന്ന് ചില മതപരമായ പരിപാടികളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. വൈകുന്നേര സമയം സുഹൃത്തുക്കളോടൊപ്പം ചെലവിടും. മക്കൾക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
തൊഴിൽ രംഗത്ത് നേരിട്ടിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. വരുമാനം മെച്ചപ്പെടുത്താൻ പുതിയ സ്രോതസ്സുകൾ കണ്ടെത്തുകയും ചെയ്യും. പ്രണയ ജീവിതത്തിൽ സന്തോഷമുണ്ടാകും. ബിസിനസിൽ ചില ഇടപാടുകൾക്ക് ഇന്ന് അന്തിമ രൂപം നൽകും. ഇന്ന് നിങ്ങളെ തേടി ചില നല്ല വാർത്തകൾ എത്തും. പൂർത്തിയാകാതെ കിടക്കുന്ന ജോലികൾ തീർക്കാനായിരിക്കും ഇന്ന് നിങ്ങളുടെ കൂടുതൽ ശ്രമവും. വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരുടെ നിർദ്ദേശങ്ങൾ പിന്തുടരേണ്ടതുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
കുടുംബ സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ നിയമപരമായി നീങ്ങുന്നുണ്ടെങ്കിൽ അതിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാനിടയുണ്ട്. മതപരമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. ഇതിന്റെ ഭാഗമായി സാമ്പത്തിക ചെലവുകളും ഉണ്ടാകാം. ചില ജോലികളിൽ നിങ്ങളുടെ ആധിപത്യം നിലനിർത്തും. നിലവിലുള്ള പ്രശ്നങ്ങൾ ഓരോന്നായി അവസാനിക്കും. ജോലി തേടുന്നവർക്ക് മികച്ച അവസരം ലഭിച്ചേക്കാം.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജനപിന്തുണ വർധിക്കും. പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്യും. പ്രണയത്തിലായിരിക്കുന്നവർ ഉടൻ വിവാഹിതരാകാൻ തീരുമാനിക്കും. നിങ്ങളുടെ ബന്ധം കുടുംബാംഗങ്ങൾ അംഗീകരിക്കുകയും ചെയ്യും. സന്താനങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കും. ചില കാര്യങ്ങളിൽ പങ്കാളിയുടെ ഉപദേശങ്ങൾ ആവശ്യമായി വരും. കുടുംബാംഗങ്ങൾക്കൊപ്പം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടയുണ്ട്.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സമൂഹത്തിൽ ഇന്ന് നിങ്ങളുടെ പ്രശസ്തി വർധിക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ഇത് സന്തോഷം വർധിപ്പിക്കും. ബിസിനസിൽ ചില വ്യക്തികൾ മൂലം സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. എന്നാൽ ചില സുഹൃത്തുക്കളോട് സംസാരിക്കുന്നത് നിങ്ങൾക്ക് മാനസിക സമാധാനം നൽകും. സമ്മർദ്ദവും കുറയുന്നതായി അനുഭവപ്പെടും. കുടുംബത്തിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ അവസാനിക്കും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. വിദ്യാർത്ഥികൾക്ക് പഠനത്തിലെ തടസങ്ങൾ മറികടക്കാൻ മാതാപിതാക്കളുടെ സഹായം ആവശ്യമായി വരും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
വീടിന് ചില അറ്റകുറ്റപ്പണികൾ ആവശ്യമായി വരും. ഇതിന്റെ ഭാഗമായി ചെലവുകളും വർധിക്കും. ബിസിനസിൽ ലാഭം നേടാനാകും. ചില ജോലികളിൽ കൂടുതൽ കഠിനാധ്വാനം ആവശ്യമായി വരും. നിലവിലുള്ള ബിസിനസ് പദ്ധതികളിൽ നിന്ന് പ്രയോജനമുണ്ടാകും. ഇന്നത്തെ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ മറ്റൊരു ദിവസമാകും നല്ലത്. പങ്കാളിയെ സന്തോഷിപ്പിക്കാൻ ഒരു സർപ്രൈസ് ആസൂത്രണം ചെയ്തേക്കാം.