നക്ഷത്രഫലം 2024 നവംബർ 30
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മേടം രാശിക്കാരെ ഭാഗ്യം പിന്തുണയ്ക്കുന്ന ദിവസമാണ്. ചില പുതിയ ബന്ധങ്ങൾ ഉടലെടുക്കും. ഇത് ഭാവിയിൽ നിങ്ങൾക്ക് തീർച്ചയായും ഗുണം ചെയ്യും. സാമൂഹിക രംഗത്ത് ആദരവ് വർധിക്കും. സുഹൃത്തുക്കളുമായി ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടായേക്കാം. സംസാരത്തിൽ സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുമ്പോട്ട് പോകും. ബിസിനസിൽ ലാഭ നഷ്ട സാധ്യതകൾ നിലനിൽക്കുന്നു.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ബിസിനസിൽ ചില പുതിയ പദ്ധതികൾ ആവിഷ്കരിക്കാനിടയുണ്ട്. ഇതുവഴി ഭാവിയിൽ സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് ഇന്ന് കൂടുതൽ കഠിനാധ്വാനം ആവശ്യമായി വരുന്ന ദിവസമാണ്. ജോലികളിലെ പിഴവ് മൂലം മേലുദ്യോഗസ്ഥരിൽ നിന്ന് ശാസന ലഭിക്കാനിടയുണ്ട്. ഇതുമൂലം മനസ് അല്പം അസ്വസ്ഥമായിരിക്കും. സർക്കാർ ജോലിക്കാർക്ക് ഇന്ന് അത്ര ഗുണകരമായ ദിവസമല്ല. വൈകുന്നേരം ചില പൊതുപരിപാടികളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
അത്ര ഗുണകരമായ ദിവസമായിരിക്കില്ല മിഥുനം രാശിക്കാർക്ക് ഇന്ന്. ബിസിനസിൽ ലാഭം പ്രതീക്ഷിച്ചിരുന്നെങ്കിൽ ഇന്ന് നിരാശപ്പെടേണ്ടി വന്നേക്കാം. വൈകുന്നേരത്തോടെ നിങ്ങളുടെ സാമൂഹിക ബന്ധങ്ങൾ പ്രയോജനകരമാകും. ബിസിനസ് മെച്ചപ്പെടുത്താൻ ചില പുതിയ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സന്താനങ്ങളുടെ ജോലിയിൽ മനസ് സന്തോഷിക്കും. വിദ്യാർഥികൾ പഠന കാര്യത്തിൽ പുരോഗതി പ്രകടമാക്കും. ചില പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ അവസരമുണ്ടാകുകയും ചെയ്യും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
തൊഴിൽ രംഗത്ത് ചില അപചയങ്ങൾ ഉണ്ടാകാം. എതിരാളികൾ നിങ്ങൾക്കെതിരെ പ്രവർത്തിക്കാനിടയുണ്ട്. മറ്റുള്ളവരുടെ വിമർശനങ്ങളിൽ ശ്രദ്ധ നൽകാതെ മുമ്പോട്ട് പോകുക. ഇന്ന് നിങ്ങളുടെ സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടും. പുതിയ സുഹൃത്തുക്കളെ കണ്ടെത്തും. ഇവരോടൊപ്പം സമയം ചെലവിടാനും സാധ്യതയുണ്ട്. വൈകുന്നേര സമയം മാതാപിതാക്കൾക്കൊപ്പം ചെലവിടും. പുറത്ത് നിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
നിങ്ങളുടെ മനസിലെ ചില ആശങ്കകൾ കുടുംബാംഗങ്ങളുമായി പങ്കുവെക്കുന്നത് പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും. ചില ബിസിനസ് ഡീലുകൾ വിചാരിച്ചതുപോലെ മുമ്പോട്ട് പോകാത്തതിൽ നിരാശരായി കാണപ്പെടും. ഇന്ന് കുടുംബ ഉത്തരവാദിത്തങ്ങൾ വർധിക്കാനിടയുണ്ട്. ഇന്നത്തെ സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. ഇന്ന് ആർക്കും പണം കടം കൊടുക്കാതിരിക്കുന്നതായിരിക്കും നല്ലത്, കാരണം ഈ തുക തിരികെ ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കുടുംബത്തിൽ ചില മംഗളകരമായ ചടങ്ങുകൾ നടക്കുന്നതിനാൽ എല്ലാവരും ഇന്ന് തിരക്കിലായിരിക്കും. വൈകുന്നേരം സുഹൃത്തുക്കളുമായി രസകരമായി ചെലവിടും. കുടുംബാംഗങ്ങൾക്കിടയിൽ പിരിമുറുക്കം വർധിക്കാനിടയുണ്ട്, തൊഴിൽ മേഖലയിൽ പ്രമോഷൻ, ശമ്പള വർദ്ധനവ് തുടങ്ങിയ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ഈ രാശിയിലെ അവിവാഹിതരായ ആളുകൾക്ക് നല്ല വിവാഹാലോചന ലഭിച്ചേക്കും. വിദ്യാർത്തുകളുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ അത് ഇന്ന് അവസാനിക്കും. ഉപരി പഠനത്തിന് വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ഇക്കാര്യത്തിൽ നിലനിന്നിരുന്ന തടസ്സങ്ങൾ പതുക്കെ നീങ്ങും. എല്ലാ കാര്യങ്ങളിലും ഇന്ന് പങ്കാളിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ പിന്തുണ ഉണ്ടാകും. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കാനും സാധിക്കും. ബിസിനസ് മെച്ചപ്പെടുന്നത് വഴി സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മികച്ചതായിരിക്കും. ചില സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. കുടുംബ പ്രശ്നങ്ങൾ ഒരു മുതിർന്ന വ്യക്തിയുടെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വലിയ നേട്ടങ്ങൾ കൈവരിക്കാനാകും. വൈകുന്നേരം ചില സാമൂഹിക പരിപാടികളിൽ പങ്കെടുക്കാനിടയുണ്ട്. കുട്ടികളിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കുന്നത് മനസിനെ സന്തോഷിപ്പിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
കുറെ നാളുകളായി തീരാതിരുന്ന ജോലികൾ തീർക്കാൻ ഇന്ന് നിങ്ങൾ പരമാവധി ശ്രമിക്കുകയും വൈകുന്നേരത്തോടെ അതിൽ വിജയിക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ ആത്മവിശ്വാസം വർധിക്കുന്ന ദിവസമാണ്. ബിസിനസ് കാര്യങ്ങൾക്കായി ഇന്ന് അലച്ചിൽ കൂടുതലായിരിക്കും. കുട്ടികളിൽ നിന്ന് നിരാശാജനകമായ വാർത്തകൾ കേൾക്കേണ്ടി വന്നേക്കാം. ഒരു സുഹൃത്തിനായി കുറച്ചധികം പണം ക്രമീകരിക്കേണ്ടി വന്നേക്കാം. പൊതുപരിപാടികളിൽ സജീവമായി പങ്കെടുക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ബിസിനസിൽ ഒരു പുതിയ ഇടപാടിന് അന്തിമ രൂപം നൽകിയേക്കാം. ഇത് നിങ്ങൾക്ക് ധനനേട്ടമുണ്ടാക്കും. കുടുംബാന്തരീക്ഷം പിരിമുറുക്കം നിറഞ്ഞതാകാനിടയുണ്ട്. ആരോഗ്യത്തിൽ ചില പ്രശ്നങ്ങൾ നേരിടാനിടയുണ്ട്. നേരത്തെ ഉണ്ടായിരുന്ന ചില രോഗങ്ങൾ ഇന്ന് വഷളായേക്കാം. ഇത്തരം സാഹചര്യത്തിൽ വൈദ്യോപദേശം തേടാൻ മടിക്കരുത്. വലിയ സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് ഇക്കാര്യത്തിൽ അറിവുള്ളവരിൽ നിന്ന് അഭിപ്രായം തേടുന്നത് നന്നായിരിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
വളരെക്കാലമായുള്ള നിങ്ങളുടെ ചില ആഗ്രഹങ്ങൾ ഇന്ന് നിറവേറ്റപ്പെടാനിടയുണ്ട്. ബിസിനസിൽ ലാഭം കുറവാണെങ്കിലും ഇന്ന് നിങ്ങളുടെ മനസ് സന്തുഷ്ടമായിരിക്കും. പഴയ കടങ്ങൾ തിരിച്ചടയ്ക്കാൻ പരമാവധി ശ്രമിക്കും. ഒരു സ്ത്രീ സുഹൃത്തിന്റെ സഹായത്തോടെ ജോലിയിൽ നേട്ടങ്ങൾ കൈവരിക്കാനാകും. മക്കളുടെ ആവശ്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കാനിടയുണ്ട്. വിദേശത്തേയ്ക്ക് പോകാൻ ശ്രമിച്ചിരുന്നവർ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
മക്കളുടെ ചില പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായുണ്ട്. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ വിജയം നേടാനാകും. ശത്രുക്കൾ നിങ്ങളുടെ ജോലിയിൽ തടസം സൃഷ്ടിക്കാൻ പരമാവധി ശ്രമിക്കും. അതിനാൽ ജാഗ്രത പാലിക്കണം. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത്തരം ഇടപാടുകൾ നിങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയേക്കും. മുതിർന്ന കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ സഹോദരിയുടെ വിവാഹ തടസ്സങ്ങൾ നീങ്ങും.