നക്ഷത്രഫലം 2024 നവംബർ 29

0

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഇന്ന് കടം വാങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് തിരിച്ച് കൊടുക്കാൻ സാധിക്കാതെ വന്നേക്കാം. പങ്കാളിയിൽ നിന്ന് എല്ലാ സാഹചര്യങ്ങളിലും പൂർണ്ണ പിന്തുണ ലഭിക്കുന്നത് വലിയ ആശ്വാസകരമാകും. വൈകുന്നേരം പ്രിയപ്പെട്ടവർക്കൊപ്പം ആസ്വദിക്കും. ചില സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. പഴയ സൗഹൃദങ്ങൾ നിലനിർത്താൻ ശ്രദ്ധിക്കുമ്പോൾ തന്നെ പുതിയ സുഹൃത്തുക്കളെ കണ്ടെത്തും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
തീരാതെ കിടന്നിരുന്ന ചില ജോലികൾ തിരക്കുകൂട്ടി പൂർത്തിയാക്കാൻ ശ്രമിക്കുമ്പോൾ വളരെയധികം ശ്രദ്ധാലുവായിരിക്കണം. എന്നിരുന്നാലും ഇവ ചെയ്ത് തീർക്കാൻ നിങ്ങൾക്ക് സാധിക്കും. യാത്രാവേളയിൽ പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത കൈവിടരുത്. ചില നിക്ഷേപങ്ങൾ നടത്താൻ ഇന്ന് ദിവസം നല്ലതാണ്. വൈകുന്നേരം കുടുംബാംഗങ്ങൾക്കൊപ്പം ചില മംഗളകരമായ പരിപാടികളിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകുന്നതാണ്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഇന്ന് ചെലവുകൾ കൂടും. അനാവശ്യ ചെലവുകൾ ഒഴിവാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സാമ്പത്തിക സ്ഥിതി മോശമായേക്കാം. ആരോഗ്യം ശ്രദ്ധിക്കണം, കാരണം ഇന്ന് രോഗ ദുരിതങ്ങൾ കൂടാനിടയുണ്ട്. എന്നാൽ വൈകുന്നേരത്തോടെ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിക്കുന്നത് നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർ നേരിട്ടിരുന്ന തടസ്സങ്ങൾ മെല്ലെ നീങ്ങും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഇന്ന് നല്ല സമയമാണ്. മക്കളുമായുള്ള ബന്ധം ദൃഢമാകും. ആരോടും മോശമായി പെരുമാറാതിരിക്കാൻ ശ്രദ്ധിക്കുക. അമ്മയിൽ നിന്ന് കൂടുതൽ സ്നേഹവും വാത്സല്യവും ഉണ്ടാകും. സ്വന്തം കാര്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കാനിടയുണ്ട്. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കുന്ന അവസരങ്ങളുണ്ടാകും. എതിരാളികൾ നിങ്ങളുടെ പുരോഗതിയിൽ അസ്വസ്ഥരാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)
മികച്ച ഫലങ്ങൾ ഉണ്ടാകുന്ന ദിവസമാണ് ചിങ്ങക്കൂറുകാർക്ക് ഇന്ന്. ചില ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. പിതാവിന്റെ നേത്ര സംബന്ധമായ പ്രശ്നങ്ങൾ വഷളാകാനിടയുണ്ട്. ശ്രദ്ധിക്കണം. സഹോദരങ്ങളുടെ സഹായത്തോടെ വ്യാപാരത്തിൽ ലാഭം നേടാൻ സാധിക്കും. പങ്കാളിയെ സന്തോഷിപ്പിക്കാൻ ഇന്ന് പ്രത്യേകമായി എന്തെങ്കിലും ചെയ്തേക്കാം. വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം രസകരമായി സമയം ചെലവിടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ഇന്ന് ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ കഠിനാധ്വാനം കൂടിയേ തീരൂ. ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാർഥികൾ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങും. മാതാപിതാക്കളുടെ അനുഗ്രഹവും പിന്തുണയും ഇന്ന് നിങ്ങൾക്കൊപ്പം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. വൈകുന്നേരം വീട്ടിൽ അതിഥി സന്ദർശനം ഉണ്ടാകാനിടയുണ്ട്. ഇതിന്റെ ആവശ്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കേണ്ടതായും വരും. പൊതുജന താല്പര്യം വർധിക്കും. എന്നാൽ ചിലർ അത് നിങ്ങളുടെ സ്വാർത്ഥമായ ആവശ്യങ്ങൾക്കായി കണക്കാക്കും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വസ്തു സംബന്ധമായ ഇടപാടുകൾക്ക് ഇന്ന് അന്തിമരൂപം നൽകിയേക്കാം. വൈകുന്നേരം ഒരു സുഹൃത്തിൽ നിന്ന് അപ്രതീക്ഷിതമായ എന്തെങ്കിലും ലഭിച്ചേക്കാം. ബിസിനസിലോ മറ്റേതെങ്കിലും പദ്ധതികളിലോ നിങ്ങളുടെ പണം കുടുങ്ങി കിടപ്പുണ്ടെങ്കിൽ അത് ഇന്ന് നിങ്ങളുടെ കൈവശം വന്നുചേരും. മറ്റു ചില വരുമാന സ്രോതസ്സുകളിൽ നിന്ന് ധനവരവ് ഉണ്ടാകുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. കുടുംബാംഗങ്ങളോടുള്ള ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ സാധിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഇന്ന് നിങ്ങൾക്ക് അത്ര ഗുണകരമായ ദിവസമല്ല. പല വിഷമഘട്ടങ്ങളിലൂടെയും കടന്നുപോകേണ്ടതായി വരും. കുടുംബത്തിൽ മാത്രമല്ല, നിങ്ങളുടെ തൊഴിൽ മേഖലയിലും പല പ്രശ്നങ്ങളും നേരിടേണ്ടതായി വരും. ഇന്ന് നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് എതിരാളികളുടെ നീക്കങ്ങളെ മറികടക്കും. വ്യാപാര രംഗത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ പോലും നിങ്ങളുടെ സംസാരവും പെരുമാറ്റവും സൗമ്യമായി നിലനിർത്താൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പുതിയ എതിരാളികൾ രൂപപ്പെട്ടേക്കാം. വൈകുന്നേരം മാതാപിതാക്കൾക്കൊപ്പം സമയം ചെലവിടും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കും. ദാനധർമ്മം നടത്തും. മതപരമായ ആവശ്യങ്ങൾക്ക് യാത്ര വേണ്ടി വന്നേക്കും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തണം. ഇല്ലെങ്കിൽ ഇത് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും. തൊഴിൽ തേടുന്ന ആളുകൾക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കാനിടയുണ്ട്. എന്നാൽ ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് അത്ര ഗുണകരമായ ദിവസമല്ല, പ്രത്യേകിച്ച് പാർട്ണർഷിപ്പിൽ ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് നഷ്ടങ്ങൾ സംഭവിക്കാം.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഇന്ന് നിങ്ങളുടെ ചില ആഗ്രഹങ്ങൾ നടപ്പാകാനിടയുണ്ട്. വളരെ നാളായി ആഗ്രഹിച്ചിരുന്ന വിലപിടിപ്പുള്ള ഒരു വസ്തു ഇന്ന് നിങ്ങളുടെ കൈവശം വന്നുചേരും. അതേസമയം അപ്രതീക്ഷിതമായി ചെലവുകളും കൂടാനിടയുണ്ട്. ബന്ധുക്കൾക്കിടയിൽ ഇന്ന് നിങ്ങളുടെ ബഹുമാനം വർധിക്കും. ചില നിക്ഷേപങ്ങൾ നടത്താൻ ഇന്ന് സമയം നല്ലതാണ്. ഭാവിയിൽ തീർച്ചയായും ഇതിന്റെ ഫലങ്ങൾ ലഭിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ബുദ്ധിയും വിവേകവും ഉപയോഗിച്ച് എടുക്കുന്ന തീരുമാനങ്ങൾ നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. എന്നാൽ മറ്റാരുടെയെങ്കിലും ഉപദേശപ്രകാരമാണ് തീരുമാനമെങ്കിൽ അത് നിങ്ങൾക്ക് പിന്നീട് ദോഷം ചെയ്യും. ബിസിനസ് മെച്ചപ്പെടുന്നതിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും. സഹോദരിയുടെ വിവാഹത്തിന് നേരിട്ടിരുന്ന തടസ്സങ്ങൾ മാറി നല്ല ആലോചന വരും. ജീവിത പങ്കാളിയുമായി ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും. ജോലിസ്ഥലത്ത് കാര്യങ്ങൾ അനുകൂലമായിരിക്കും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളിൽ ഒരാളെ സഹായിക്കേണ്ടതായി വരും. സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് ദിവസം നല്ലതാണ്. പൊതുജന പിന്തുണ വർധിക്കും. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടും. സന്താനങ്ങളുടെ ജോലിയിൽ അഭിമാനിക്കും. പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *