നക്ഷത്രഫലം 2024 നവംബർ 28
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ഇന്ന് കുടുംബ ചെലവുകൾ പെട്ടന്ന് കൂടാനിടയുണ്ട്. ഇത് നിങ്ങളുടെ സമ്മർദ്ദം വർധിപ്പിച്ചേക്കും. കുടുംബ ബിസിനസ് മെച്ചപ്പെടുത്താൻ ഉച്ചയോടെ ഒരു പുതിയ ഡീലിന് അന്തിമ രൂപം നൽകിയേക്കാം. ദാമ്പത്യത്തിൽ പങ്കാളികൾ തമ്മിൽ കൂടുതൽ മനസിലാക്കാൻ അവസരമൊരുങ്ങും. ആരെങ്കിലും നിങ്ങളെ കുറിച്ച് മോശമായി സംസാരിക്കാനിടയുണ്ട്. ഇത് ആ ബന്ധം വഷളാക്കാനും കാരണമാകും. വൈകുന്നേരം ശുഭകരമായ ചടങ്ങുകളുടെ ഭാഗമാകാൻ അവസരമുണ്ടാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ ഏകാഗ്രതയോടെ പഠനത്തിൽ ശ്രദ്ധ നൽകിയാൽ മാത്രമേ വിജയം നേടാൻ സാധിക്കൂ. തൊഴിൽ രംഗത്ത് തടസ്സങ്ങൾ ഉണ്ടാകാനിടയുണ്ട്. സ്ഥലംമാറ്റത്തിന് ശ്രമിച്ചിരുന്നവർക്ക് ആശ്വാസകരമായ വാർത്തകൾ ലഭിച്ചേക്കും. കുടുംബത്തിൽ ചില മംഗളകരമായ ചടങ്ങുകൾ നടക്കാനോ അതേക്കുറിച്ച് ചർച്ച ചെയ്യാനോ സാധ്യതയുണ്ട്. ഇതിനാൽ കുടുംബാംഗങ്ങളെല്ലാം സതോഷത്തോടെ കാണപ്പെടും. സങ്കീർണ്ണമായ സാഹചര്യങ്ങൾ ഉണ്ടാകുമെങ്കിലും വ്യാപാരത്തിൽ ലാഭം നേടാനുള്ള അവസരങ്ങൾ ഉണ്ടാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
തൊഴിൽ മാറ്റത്തിന് ശ്രമിക്കുന്നവരുടെ പരിശ്രമങ്ങൾ വിജയത്തിലെത്തും. ജോലികൾ കൃത്യമായി പൂർത്തിയാക്കുന്നത് വഴി മേലുദ്യോഗസ്ഥരുടെ പ്രശംസ തേടിയെത്തുന്നവരും ഉണ്ട്. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസിൽ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. വൈകുന്നേര സമയം സുഹൃത്തുക്കളോടൊപ്പം രസകരമായി ചെലവിടും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ഏത് തൊഴിലിലും ഇന്ന് കൂടുതൽ കഠിനാധ്വാനം വേണ്ടി വരും. എന്നാൽ ഇതിന്റെ തക്കതായ ഫലങ്ങളും നിങ്ങളെ തേടിയെത്തും. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. സർക്കാർ നിർദ്ദേശങ്ങൾ അവഗണിക്കരുത്. സഹോദരങ്ങളുടെ സഹായത്തോടെ അപൂർണ്ണമായ ജോലികൾ പൂർത്തിയാക്കാൻ ഇന്ന് സാധിച്ചേക്കും. പിതാവിന്റെ ഉപദേശം ഇന്ന് നിങ്ങൾക്ക് ഗുണം ചെയ്യും. വൈകുന്നേരത്തോടെ ചില ബിസിനസ് ഇടപാടുകളിൽ നിന്ന് നേട്ടം പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ബിസിനസിൽ ലാഭം നേടാനുള്ള അവസരങ്ങൾ പലതുമുണ്ടാകും. ഇതുവഴി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ജോലിസ്ഥലത്ത് ഇന്ന് പല തടസ്സങ്ങളെയും തരണം ചെയ്യേണ്ടതായുണ്ട്. ഇന്ന് എല്ലാ കാര്യങ്ങളിലും ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. സഹോദരങ്ങളുടെ വിവാഹ കാര്യത്തിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവ നീങ്ങും. വൈകുന്നേരം മതപരമായ ചടങ്ങുകളുടെ ഭാഗമായേക്കാം.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ഇന്ന് നിങ്ങളുടെ മേൽനോട്ടത്തിൽ ചെയ്യുന്ന ജോലികളിലെല്ലാം വിജയമുണ്ടാകും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കുകയും ചെയ്യും. ഇതുവഴി സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് തുടങ്ങിയ കാര്യങ്ങൾക്ക് സാധ്യതയും ഉണ്ട്. ബിസിനസിൽ പുരോഗതി ഉണ്ടാകും. മാതാപിതാക്കൾക്കൊപ്പം സമയം ചെലവിട്ട് പല കാര്യങ്ങളും സംസാരിക്കുന്നത് നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കും. അയൽവാസികളുടെ വാക്കുതർക്കങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ അമിത കോപം വലിയ പ്രശ്നങ്ങൾക്ക് കാരണമാകും, ശ്രദ്ധിക്കുക.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ബിസിനസിൽ നടപ്പാക്കുന്ന പുതിയ ഡീലുകൾ ഭാവിയിൽ നിങ്ങൾക്ക് വലിയ ലാഭം കൊണ്ടുവരും. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർധിക്കും. പിതാവിന്റെ നിർദ്ദേശത്തോടെ ഏർപ്പെടുന്ന പ്രവർത്തനങ്ങളിൽ വിജയമുണ്ടാകും. മാതാവിന്റെ നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് രൂക്ഷമായേക്കാം. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. പഴയ ചില കടങ്ങൾ ഒരു പരിധി വരെ തിരിച്ചടയ്ക്കാൻ സാധിക്കുന്നത് വലിയ ആശ്വാസമാകും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
രാഷ്ട്രീയ രംഗത്തുള്ളവർ വിജയം നേടും. വലിയ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. കുട്ടികളുമായി സമയം ചെലവിടുന്നത് സന്തോഷകരമായ അനുഭവമായി തീരും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കുകയും ചെയ്യും. ജോലിസ്ഥലത്ത് നേട്ടത്തിനുള്ള പല അവസരങ്ങളും ഉണ്ടാകും. വലിയ നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പായി ഒരു വിദഗ്ധന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. അവിവാഹിതരായവർക്ക് നല്ല ആലോചനകൾ വരാനിടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പങ്കാളിത്ത ബിസിനസിൽ നിന്ന് പ്രതീക്ഷിച്ച ലാഭം കിട്ടിയെന്ന് വരില്ല. ചില ഇടപാടുകളിൽ നഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്. ഒരു ബന്ധുവിന് ആവശ്യ ഘട്ടത്തിൽ കുറച്ചധികം പണം ക്രമീകരിക്കേണ്ടി വന്നേക്കാം. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കാനിടയുണ്ട്. വളരെ നാളായി മുടങ്ങി കിടന്ന ജോലികൾ പൂർത്തിയാക്കാൻ ഇന്ന് സാധിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് മികച്ച അവസരമുണ്ടാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ വലിയ വഴിത്തിരിവിലേക്ക് നീങ്ങാനിടയുണ്ട്. പങ്കാളിത്ത ബിസിനസിൽ നിന്ന് ലാഭം ഉണ്ടാകും. പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് വളരെ സന്തോഷകരമായ ദിവസമായിരിക്കും. ചില ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സഹപ്രവർത്തകരുടെ സഹായം തേടിയേക്കാം. സന്താനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട ചില സുപ്രധാന തീയൂർമാണങ്ങൾ ഇന്ന് കൈക്കൊണ്ടേക്കാം. ഇതിൽ പങ്കാളിയുടെ നിർദ്ദേശങ്ങളും പരിഗണിക്കേണ്ടതുണ്ട്.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ന് ഒരു യാത്ര വേണ്ടി വന്നേക്കാം. യാത്രാവേളയിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്, കാരണം വിലപിടിച്ച എന്തെങ്കിലും നഷ്ടപ്പെട്ടേക്കാം. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ സൂക്ഷിക്കുക. ഭക്ഷണശീലങ്ങളിൽ ശ്രദ്ധ വേണം. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. ഇല്ലെങ്കിൽ ഭാവിയിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടതായി വരും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
ചില ബന്ധുക്കളോ കുടുംബാംഗങ്ങളോ മൂലം പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ ക്ഷമയും സൗമ്യതയോടെയുള്ള ഇടപെടലും വഴി പല പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും. പിതാവിന്റെ അനുഗ്രഹത്തോടെ ആരംഭിക്കുന്ന ഏത് കാര്യവും വിജയത്തിലെത്തും. ബിസിനസിൽ റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ ലാഭം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇന്ന് ആർക്കും പണം കടം കൊടുക്കാതിരിക്കുന്നതാണ് നല്ലത്, കാരണം ഇത് തിരികെ ലഭിക്കാനുള്ള സാധ്യത നന്നേ കുറവായിരിക്കും. വൈകുന്നേരം വീട്ടിൽ അതിഥി സന്ദർശനത്തിന് സാധ്യതയുണ്ട്.