നക്ഷത്രഫലം 2024 നവംബർ 27
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നിങ്ങൾ സന്തോഷവും സമാധാനവും കണ്ടെത്തും. ദിവസം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. ഇക്കാര്യങ്ങൾക്കായി കുറച്ചധികം പണവും ചെലവിടും. ജോലിസ്ഥലത്തെ ചില മാറ്റങ്ങൾ മൂലം സഹപ്രവർത്തകരുടെ മാനസികാവസ്ഥ മോശമായേക്കാം. ആരെങ്കിലും നിങ്ങളൂടെ മോശമായി പെരുമാറിയാലും നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്തേണ്ടതുണ്ട്. പങ്കാളിയുടെ അനാരോഗ്യം മൂലം മനസ്സ് അസ്വസ്ഥമായി കാണപ്പെടും. കുട്ടികൾ ചില പ്രധാന പരീക്ഷകൾക്ക് തയ്യാറെടുക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തോടെ സമയം ചെലവിടും. കുടുംബത്തിലെ ചെറിയ കുട്ടികളോടൊപ്പം ചെലവിടുന്ന സമയം ശരിക്കും ആസ്വദിക്കാൻ കഴിയും. ഉച്ചയോടെ ബന്ധുക്കളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കും. വൈകുന്നേരം വീട്ടിൽ അതിഥി സന്ദർശനത്തിന് സാധ്യതയുണ്ട്. അതിഥിസൽക്കാരത്തിനായി സാമ്പത്തിക ചെലവും വർധിച്ചേക്കാം. നിങ്ങളുടെ ചില പ്രധാന പ്രശ്നങ്ങൾ പിതാവുമായി ചർച്ച ചെയ്യാം. വിദ്യാർത്ഥികൾക്ക് പഠന രംഗത്ത് മികച്ച അവസരങ്ങൾ ലഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
വളരെക്കാലമായുള്ള നിങ്ങളുടെ ചില ആഗ്രഹങ്ങൾ ഇന്ന് സാധിച്ചേക്കും. ചില വിലപിടിപ്പുള്ള വസ്തുക്കൾ മാതാപിതാക്കളുടെ അനുഗ്രഹത്താൽ ഇന്ന് നിങ്ങളുടെ കൈവശം വന്നുചേരാനിടയുണ്ട്. ഇത് വളരെ സന്തോഷത്തിനിടയാക്കും. പ്രിയപ്പെട്ടവർക്കൊപ്പം എന്തെങ്കിലും ആഘോഷപരിപാടികളിൽ പങ്കെടുക്കാനിടയുണ്ട്. വാഹന തകരാർ മൂലം നേരത്തെ തീരുമാനിച്ചിരുന്ന ചില യാത്രകൾ മാറ്റിവെക്കേണ്ടതായി വരും. അവിവാഹിതരായ ആളുകൾക്ക് മനസ്സിനിണങ്ങിയ വിവാഹാലോചന വരാനിടയുണ്ട്.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കുടുംബ സ്വത്ത് അനുഭവയോഗത്തിൽ വന്നുചേരാനിടയുണ്ട്. സഹോദരങ്ങളുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ അവസാനിക്കും. വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദത്തിൽ നിന്ന് മോചനമുണ്ടാകും. വൈകുന്നേരം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനിടയുണ്ട്. വൈകാരികമായി തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. ഇല്ലെങ്കിൽ തെറ്റായ തീരുമാനങ്ങൾ ഓർത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
സമൂഹത്തിൽ നിങ്ങളുടെ അന്തസും പ്രശസ്തിയും വർധിച്ചേക്കാം. ബിസിനസ് രംഗത്ത് ആർക്കെങ്കിലും നിങ്ങൾ പണം കടമായി നൽകിയിട്ടുണ്ടെങ്കിൽ അത് ഇന്ന് തിരിച്ച് ലഭിച്ചേക്കാം. സംബസ്തിക സ്ഥിതി മെച്ചപ്പെടും. സന്താനങ്ങളുടെ ജോലിയിൽ സന്തോഷിക്കും. വൈകുന്നേരം കുടുംബാംഗങ്ങളുമൊപ്പം ഉല്ലസിച്ച് സന്തോഷത്തോടെ സമയം ചെലവിടാൻ സാധിക്കും. പങ്കാളിയുടെ നിർദ്ദേശങ്ങൾ ബിസിനസിന് സഹായകരമാകും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് നേട്ടമുണ്ടാകുന്ന ദിവസമാണ്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
സാമൂഹിക പ്രവർത്തനങ്ങളിൽ പുരോഗതി ദൃശ്യമാകും. നിങ്ങളുടെ ബഹുമാനവും അന്തസും വർധിക്കും. പങ്കാളിയുടെ പിന്തുണ എല്ലാ കാര്യങ്ങളിലും ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. മാതാപിതാക്കൾക്കൊപ്പം സമയം ചെലവിടാൻ സാധിക്കും. കുടുംബ പ്രശ്നങ്ങൾ ഒരു മുതിർന്ന വ്യക്തിയുടെ ഇടപെടലിലൂടെ പരിഹരിക്കാൻ സാധിക്കും. സാമ്പത്തിക നിക്ഷേപങ്ങൾ നടത്താൻ മറ്റൊരു ദിവസം പരിഗണിക്കുന്നതാണ് നല്ലത്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ബിസിനസ് ചെയ്യുന്നവർക്ക് മികച്ച ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തും. തൊഴിൽ രംഗത്ത് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. പ്രതികൂല കാലാവസ്ഥ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പ്രത്യേക നേട്ടങ്ങൾ കൈവരിക്കാനാകും. വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. സംസാരത്തിലെ സൗമ്യത നിങ്ങളുടെ ബഹുമാനം വർധിപ്പിക്കും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. സഹോദരഗുണം ഉണ്ടാകുന്ന ദിവസമാണ്. വിവാഹതടസ്സങ്ങൾ നീങ്ങും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ജോലി തേടുന്നവർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്ക് തീർച്ചയായും നേട്ടമുണ്ടാകുന്ന ദിവസമാണ്. ചില പരിചയക്കാർ വഴി സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. തൊഴിൽ രംഗത്തെ പ്രതികൂല സാഹചര്യങ്ങളിൽ നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കേണ്ടി വരും. വൈകുന്നേര സമയം സുഹൃത്തുക്കൾക്കൊപ്പം സന്തോഷത്തോടെ ചെലവിടും. നിങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
കുടുംബത്തിന്റെ കാര്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കാനിടയുണ്ട്. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധാപൂർവം നടത്തുക. ചിലർക്ക് കടങ്ങൾ നൽകുന്നത് തിരികെ ലഭിക്കാൻ ബുദ്ധിമുട്ടായി വരും. വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ഉണ്ടാകും. കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ വിജയമുണ്ടാകും. ബിസിനസിലെ എതിരാളികൾ നിങ്ങൾക്കെതിരെ ഗൂഡാലോചന നടത്തിയേക്കാം. ഇവരുടെ നീക്കങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പഠനകാര്യങ്ങൾക്കായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള ശ്രമങ്ങൾ ഒട്ടും വൈകാതെ ആരംഭിക്കേണ്ടതുണ്ട്. ബിസിനസിലെ മാറ്റങ്ങൾ നിങ്ങൾക്ക് ഗുണം ചെയ്യും. പിതാവിന്റെ നിർദ്ദേശങ്ങൾ മാനിക്കും. കുടുംബപരമായ ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തില്ല. സാമ്പത്തിക സ്ഥിതി അത്ര നല്ലതായിരിക്കില്ല. സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങേണ്ടി വന്നാൽ അത് എളുപ്പം ലഭിച്ചേക്കും. മതപരമായ സ്ഥലങ്ങളിലേക്ക് യാത്ര ഉണ്ടാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ മൂലം മനസ് അസ്വസ്ഥമായിരിക്കും. തിരക്കേറിയ ദിവസമായിരിക്കും. അതുപോലെ തന്നെ ഇന്ന് നിങ്ങളുടെ ചെലവുകളും കൂടാനിടയുണ്ട്. വസ്തു വാങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ അത് മാറ്റിവെക്കാനിടയുണ്ട്. അയൽക്കാരുമായുള്ള തർക്കങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ കാര്യങ്ങൾ നിയമപരമായി നേരിടുന്നതിലേയ്ക്ക് നീങ്ങിയേക്കാം. ബിസിനസ് പ്രശ്നങ്ങൾ നേരിടാൻ അറിവുള്ള വ്യക്തിയിൽ നിന്ന് ഉപദേശം തേടേണ്ടി വരും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
കുടുംബത്തോടൊപ്പം ദൂരയാത്ര വേണ്ടി വന്നേക്കാം. മാതാപിതാക്കളുടെ ഉപദേശത്തോടും അനുഗ്രഹത്തോടും കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് നിങ്ങൾക്ക് ഫലപ്രദമാകും. സുഹൃത്തുക്കളോടൊപ്പം വൈകുന്നേര സമയം ചെലവിടും. ഈ സമയത്ത് ചില പ്രധാന വിവരങ്ങൾ നിങ്ങൾക്ക് ലഭിച്ചേക്കാം. പങ്കാളിക്കായി ഒരു പ്രത്യേക സമ്മാനം വാങ്ങാനിടയുണ്ട്. ചില നിക്ഷേപങ്ങൾ മറ്റൊരു ദിവസം നടത്തുന്നതാകും നല്ലത്. ആരോഗ്യം മോശമാകാനിടയുള്ളതിനാൽ സൂക്ഷിക്കുക