നക്ഷത്രഫലം 2024 ഡിസംബർ 07
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ജോലിസ്ഥലത്ത് നിന്ന് മികച്ച വാർത്തകൾ കേൾക്കാനിടയാകും. ഉയർന്ന സ്ഥാനം, ധന നേട്ടം എന്നിവ ലഭിക്കാനിടയുള്ള വാർത്തകൾ നിങ്ങളെ തേടിയെത്തുന്നത് സന്തോഷത്തിന് കാരണമാകും. സാമ്പത്തികമായി ഇന്ന് മികച്ച ദിവസമാണ്. ചില ബന്ധുക്കളോ സുഹൃത്തുക്കളോ വഴി സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. വൈകുന്നേരം കുടുംബാംഗങ്ങളോടൊപ്പം ചില ശുഭകരമായ ചടങ്ങുകളിൽ പങ്കെടുക്കും. നേരത്തെ ആസൂത്രണം ചെയ്ത ജോലികളെല്ലാം ഇന്ന് തീർക്കാൻ സാധിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പഴയ ചില പ്രശ്നങ്ങൾ ഇല്ലാതാകും. തൊഴിലിൽ സ്ഥലം മാറ്റത്തിന് ശ്രമിച്ചിരുന്നവർക്ക് ഇന്ന് അനുകൂലമായ വാർത്ത ലഭിച്ചേക്കും. ഒരു കുടുംബാംഗം വഴി സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. അതേസമയം അനാവശ്യ ചെലവുകൾ നിയന്ത്രിക്കേണ്ടതും ഉണ്ട്. ഇല്ലെങ്കിൽ സമീപ ഭാവിയിൽ സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. സ്വന്തം ആരോഗ്യകാര്യത്തിലും കുടുംബാംഗങ്ങളുടെ ആരോഗ്യത്തിലും ശ്രദ്ധ നൽകേണ്ടതുണ്ട്.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
വിദ്യാർഥികൾ അലസത ഉപേക്ഷിച്ച് പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ പരീക്ഷയിൽ മികച്ച വിജയം നേടാനാകൂ. കുട്ടികളുടെ ഭാഗത്ത് നിന്ന് സന്തോഷകരമായ വാർത്തകൾ കേൾക്കാനാകും. അപ്രതീക്ഷിതമായി ഇന്ന് സാമ്പത്തിക ചെലവുകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നുചേരും. വൈകുന്നേരത്തോടെ ചില ജോലികൾ ചെയ്തുതീർക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കും. അവിവാഹിതരായവർക്ക് നല്ല ആലോചന വരാനിടയുണ്ട്.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കർക്കടക രാശിക്ക് തിരക്കേറിയ ദിവസമായിരിക്കും. ബിസിനസിൽ മികച്ച ഫലങ്ങൾ ലഭിക്കുന്നത് ആശ്വാസകരമാകും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ പദ്ധതി തയ്യാറാക്കിയേക്കാം. തൊഴിൽ രംഗത്ത് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കും. പല തടസ്സങ്ങളും മാറിക്കിട്ടും. നിങ്ങളുടെ ചില പദ്ധതികളുമായി മുമ്പോട്ട് പോകാൻ ഒരു സുഹൃത്തിന്റെ സഹായം ആവശ്യമായി വരും. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ഏർപ്പെടുന്ന കാര്യങ്ങളിൽ നിന്ന് നേട്ടമുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
മുമ്പത്തേക്കാൾ കൂടുതൽ ഉത്സാഹത്തോടെ പ്രവർത്തിക്കാൻ സാധിക്കും. എല്ലാ ജോലികളും ഇന്ന് വിജയകരമായി പൂർത്തിയാക്കാനും കഴിയും. ബിസിനസിൽ നേട്ടമുണ്ടാകുന്ന ദിവസമാണ്. പെട്ടന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. പുതിയ വരുമാന സ്രോതസുകളിലൂടെ സാമ്പത്തിക നേട്ടവും ഉണ്ടാകും. ചില ബന്ധുക്കളുമായി വാക്കുതർക്കങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ ഈ സമയം നിങ്ങളുടെ സംസാരം പരുഷമാകാതെ നോക്കേണ്ടതുണ്ട്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ഇന്ന് സാമൂഹികവും മതപരവുമായ പ്രവത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. ഇത്തരം അവസരങ്ങളിൽ നിന്ന് നേട്ടങ്ങളും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനഭാരം കുറയുന്നതായി അനുഭവപ്പെടും. എന്നിരുന്നാലും കഠിനാധ്വാനവും പരിശ്രമവും ഉണ്ടെങ്കിൽ മാത്രമേ നേട്ടങ്ങൾ കൈവരിക്കാനാകൂ. കുട്ടികളുടെ ഭാഗത്ത് നിന്ന് സന്തോഷകരമായ വാർത്തകൾ നിങ്ങളെ തേടിയെത്തും. നിങ്ങൾ നടത്താനിരിക്കുന്ന യാത്രയിൽ ജാഗ്രത പാലിക്കുക. വാഹന തകരാർ മൂലം പണച്ചെലവും വർധിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
അനുകൂല ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. പല നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. കുട്ടികളുടെ ഭാവിക്കായി എന്തെങ്കിലും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് നല്ല ദിവസമായിരിക്കും. എന്നാൽ ആരോഗ്യം മോശമാകാനിടയുള്ളതിനാൽ ജാഗ്രത പാലിക്കുക. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. പാർട്ട് ടൈം ജോലിക്കായി ശ്രമിച്ചിരുന്നവർക്ക് നല്ല അവസരങ്ങൾ തേടിയെത്തും. തൊഴിൽ രംഗത്ത് പ്രശ്ന സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
സന്താനങ്ങളുടെ പുരോഗതിയിൽ മനസ് സന്തോഷിക്കും. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ എന്തെങ്കിലും ജോലികൾ ചെയ്‌താൽ അതിൽ വിജയിക്കും. പിതാവിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ ഇന്ന് വഷളാകാനിടയുണ്ട്. വൈദ്യ സഹായം ആവശ്യമായി വരും. വൈകുന്നേരം ചില ബന്ധുക്കളിൽ നിന്ന് നിങ്ങൾക്ക് സുപ്രധാന വിവരങ്ങൾ ലഭിച്ചേക്കാം. പണം ആർക്കെങ്കിലും കടമായി നൽകുമ്പോൾ ജാഗ്രത പാലിക്കുക. കാരണം ഇത് തിരികെ ലഭിക്കുമോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ബിസിനസിലെ ചില പിഴവുകൾ മൂലം വലിയ നഷ്ടത്തിന് സാധ്യതയുണ്ട്. ഓരോ തീരുമാനങ്ങളും നന്നായി ആലോചിച്ചെടുക്കുക. ഇല്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടി വരും. പങ്കാളിയുമായി വാക്കുതർക്കത്തിന് സാധ്യതയുണ്ട്. മുതിർന്ന വ്യക്തിയുടെ സഹായത്തോടെ കുടുംബ പ്രശ്നങ്ങൾ അവസാനിക്കും. പ്രണയ ജീവിതം നയിക്കുന്നവർക്ക് നല്ല ദിവസമാണ്. പ്രണയ പങ്കാളിയെ പ്രിയപ്പെട്ടവർക്ക് പരിചയപ്പെടുത്താൻ അവസരമുണ്ടാകും. യാത്രകൾക്ക് സാധ്യതയുണ്ട്.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. പ്രശംസയും അംഗീകാരവും നിങ്ങളെ തേടിയെത്തിയേക്കാം. പൊതുജന പിന്തുണ വർധിക്കും. എതിരാളികളുടെ നീക്കങ്ങളെ കരുതിയിരിക്കണം. നിങ്ങളുടെ മുന്നോട്ടുള്ള പാതയിൽ അവർ തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. ദൈനംദിന ആവശ്യങ്ങൾക്കായി കുറച്ചധികം പണം ചെലവഴിക്കേണ്ടതായി വരും. പങ്കാളിയുമായി ഒരുമിച്ച് സമയം ചെലവിടാൻ അവസരമുണ്ടാകും. വിദ്യാർഥികൾ പഠനത്തിൽ പുരോഗതി പ്രകടമാക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ബിസിനസിൽ നിന്ന് ലാഭം നേടുന്നതിന് സാധാരണ ദിവസത്തേക്കാൾ അപേക്ഷിച്ച് ഇന്ന് കൂടുതൽ കഠിനാധ്വാനം ആവശ്യമാണ്. തിരക്കേറിയ ദിവസമായിരിക്കും. ഇതിനിടയിൽ കുടുംബത്തിനായി സമയം ചെലവിടാൻ സാധിച്ചെന്ന് വരില്ല. ഇക്കാരണത്താൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. സഹോദരങ്ങളുമായി ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. വൈകുന്നേരം കുടുംബത്തിലെ കുട്ടികൾക്കൊപ്പം ചെലവിടാൻ സമയം കണ്ടെത്തും. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ അവസാനിക്കുന്നത് വലിയ രീതിയിൽ ആശ്വാസം നൽകും. മതപരമായ കാര്യങ്ങളിൽ താല്പര്യം വർധിക്കും. ഇന്ന് സാമ്പത്തിക ചെലവുകൾ കൂടാനിടയുണ്ട്. പ്രിയപ്പെട്ടവർക്കൊപ്പം വൈകുന്നേര സമയം ചെലവിടും. കുടുംബാംഗങ്ങളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കുന്നത് സന്തോഷം നൽകും. ബിസിനസ് മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ദാമ്പത്യ ജീവിതം സന്തോഷകരമായി മുമ്പോട്ട് പോകും.