നക്ഷത്രഫലം 2024 ഡിസംബർ 06
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
നിങ്ങളുടെ ചില പ്രവർത്തികൾ മൂലം കുടുംബത്തിന്റെ അഭിമാനം ഉയരും. സമൂഹത്തിൽ പ്രശസ്തിയും ആദരവും ലഭിക്കുന്നതാണ്. എന്തെങ്കിലും ആഘോഷ പരിപാടികളിൽ പങ്കെടുക്കാനോ സംഘടിപ്പിക്കാനോ സാധ്യതയുണ്ട്. കുടുംബാംഗങ്ങളെല്ലാം ഈ സമയം സന്തോഷത്തോടെ കാണപ്പെടും. മതപരമായ കാര്യങ്ങളിൽ ഇന്ന് താല്പര്യം വർധിക്കും. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിനായി ചില ജോലികൾ മാറ്റി വെച്ചേക്കാം. ആരോഗ്യ കാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
നിങ്ങളുടെ ചുറ്റുമുള്ള അന്തരീക്ഷം മികച്ചതായിരിക്കും. കുട്ടികളുടെ നല്ല പ്രവർത്തനങ്ങൾക്ക് അഭിനന്ദനം നൽകണം. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ചെയ്യുന്ന എല്ലാ ജോലികളിലും നിങ്ങൾക്ക് വിജയമുണ്ടാകും. ബിസിനസ് നടത്തിപ്പിന് ചില ബന്ധുക്കളുടെ സഹായം ലഭിച്ചേക്കാം. ഭൗതീക സുഖങ്ങളിൽ താല്പര്യം ഉണ്ടാകും. വൈകുന്നേരം മുതൽ രാത്രി വരെ മതപരമായ ചടങ്ങുകൾ നടത്തുന്നത് മനസ്സിന് സംതൃപ്തി നൽകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
നിയമപരമായി നേരിടുന്ന കാര്യങ്ങൾ, അല്ലെങ്കിൽ കോടതിയുടെ പരിഗണനയിലുള്ള കേസുകൾ ഇവയിൽ നിങ്ങൾക്ക് അനുകൂലമായ സമയമല്ല. ചില ജോലികൾ പിന്നീട് ചെയ്യാനായി മാറ്റി വെക്കേണ്ടി വരും. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണയോടെ തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നതാണ്. വൈകുന്നേരസമയം സുഹൃത്തുക്കൾക്കൊപ്പം ചെലവിടും. യാത്രാവേളയിൽ ജാഗ്രത പുലർത്തണം. ഇന്ന് എടുക്കുന്ന ചില തീരുമാനങ്ങൾ നിങ്ങൾക്ക് ഗുണം ചെയ്യും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ജോലിക്കാർക്ക് പ്രമോഷൻ സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരുടെ പ്രീതി നേടുന്നതിൽ വിജയിക്കും. നേത്ര രോഗങ്ങൾ വഷളാകാനിടയുണ്ട്. ജാഗ്രത വേണം. ഉചിത സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്ക് സാധിക്കും. ഇവ നിങ്ങൾക്ക് പ്രയോജനം ചെയ്യുകയും ചെയ്യും. ചില വ്യക്തികൾ നിങ്ങളെ കുറിച്ച് മോശമായി സംസാരിക്കാനിടയുണ്ട്. എന്നാൽ ഇതോർത്ത് വിഷമിക്കേണ്ടതില്ല. വസ്തു സംബന്ധമായ ഇടപാടുകൾ നടത്താൻ ഇന്ന് നല്ല ദിവസമായിരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ബിസിനസിൽ ലാഭകരമായ ചില മാറ്റങ്ങൾ കൊണ്ടുവരും. തൊഴിൽ മേഖലയിൽ ഒരു സുഹൃത്തിന്റെ സഹായം പ്രയോജനകരമാകും. വൈകുന്നേരം ചില സാമൂഹിക പരിപാടികളുടെ ഭാഗമാകും. ഇതിൽ നിന്ന് നിങ്ങളുടെ ബഹുമാനം വർധിക്കും. ഇന്ന് ചില പ്രത്യേക വാർത്തകൾ നിങ്ങളെ തേടിയെത്താനിടയുണ്ട്. കുടുംബ ചെലവുകൾ വർധിക്കും. ഇത് ആശങ്കയ്ക്ക് കാരണമാകും. ചെലവുകൾ ചുരുക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താൻ ശ്രമിക്കും. വിദേശത്ത് താമസമാക്കിയ ബന്ധുക്കളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ഒരു കുടുംബാംഗത്തിന് നൽകിയ വാഗ്ദാനം നിറവേറ്റാൻ സാധിക്കും. ഇത് മറ്റു കുടുംബാംഗങ്ങൾക്കും സന്തോഷം നൽകും. നാളുകളായി തീരാതെ കിടന്നിരുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കാൻ സാധിച്ചേക്കും. കൃത്യ സമയത്ത് ഇവ ചെയ്തുതീർക്കാൻ കഠിന ശ്രമം നടത്തും. വളരെ നാളുകളായി കാണണമെന്ന് ആഗ്രഹിച്ച ഒരു സുഹൃത്തിനെ കാണാനിടയാകും. ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ബിസിനസിൽ ചില പുതിയ ഡീലുകൾക്ക് അന്തിമ രൂപം നൽകിയേക്കാം. ബുദ്ധിയും വിവേകവും ഉപയോഗിച്ചെടുക്കുന്ന തീരുമാനങ്ങൾ നിങ്ങൾക്ക് ഗുണം ചെയ്യും. ഇല്ലെങ്കിൽ വലിയ നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. ഇന്ന് സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുന്നത് ഒഴിവാക്കുക. ഇല്ലെങ്കിൽ ഇത് നഷ്ടത്തിലേക്ക് നയിച്ചേക്കാം. പിതാവിന്റെ ആരോഗ്യ പ്രശ്നങ്ങൾ കൂടാനിടയുണ്ട്. വൈദ്യോപദേശം അനിവാര്യമായി വന്നേക്കാം. കുടുംബാംഗങ്ങളുമായി ചില പ്രത്യേക വിഷയങ്ങളിൽ ചർച്ച നടന്നേക്കാം.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ദൈനംദിന ആവശ്യങ്ങൾക്കായി കുറച്ചധികം പണം ചെലവഴിക്കേണ്ടി വന്നേക്കാം. കുട്ടികളിൽ നിന്ന് സന്തോഷകരമായ ചില വാർത്തകൾ ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. ഭാഗ്യം അനുകൂലിക്കുന്ന ദിവസം കൂടെയായിരിക്കും. കുട്ടികൾക്കായുള്ള പദ്ധതികൾ തയ്യാറാക്കുന്നതിൽ പങ്കാളിയുടെ നിർദ്ദേശം കൂടെ തേടുക. വൈകുന്നേരം മുതൽ രാത്രി വരെ നിങ്ങൾ മതപരമായ പ്രവർത്തനങ്ങളിൽ സമയം ചെലവഴിക്കും. കുട്ടികളുമായി സമയം ചെലവിടുന്നതിൽ സന്തോഷം കണ്ടെത്തും. ആത്മവിശ്വാസവും ധൈര്യവും വർധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ ഈ ദിവസം തന്നെ കഠിന പ്രയത്നത്തിലൂടെ പൂർത്തിയാക്കാൻ ശ്രമിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരമുണ്ടാകും. ഉന്നത പഠനത്തിന് ശ്രമിക്കുന്നവർക്കും ഇന്ന് ഗുണകരമായ ദിവസമാണ്. തൊഴിൽ തേടുന്നവർക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കാനിടയുണ്ട്. ഇന്ന് നിങ്ങളുടെ സാമ്പത്തിക നില ശക്തമായി മുമ്പോട്ട് പോകും. സമൂഹത്തിൽ ബഹുമാനം, പ്രശസ്തി, ആദരവ് എന്നിവയൊക്കെ ഉണ്ടാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
അനാവശ്യമായാ ചില ആശങ്കകൾ ഇന്ന് നിങ്ങളെ അലട്ടാനിടയുണ്ട്. ഇത് നിങ്ങളുടെ സമ്മർദ്ദം വർധിക്കും. തൊഴിൽ രംഗത്ത് നിങ്ങളുടെ എതിരാളികളെ സൂക്ഷിക്കണം, കാരണം ഇക്കൂട്ടർ നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചേക്കാം. പാർട്ട് ടൈം ജോലിക്കായി ശ്രമിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഇന്ന് അനുകൂലമായ ദിവസമാണ്. ഗുണകരമായ പ്രവർത്തനങ്ങളുടെ ഭാഗമാകും. വൈകുന്നേരം പങ്കാളിക്കൊപ്പം പുറത്ത് പോകാനിടയുണ്ട്.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
വ്യാപാര രംഗത്തെ ചില കാര്യങ്ങളെ കുറിച്ചോർത്ത് ആശങ്കപ്പെടാനിടയുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. തിരക്കിട്ട് ചെയ്യുന്ന കാര്യങ്ങൾ അബദ്ധത്തിൽ കലാശിച്ചേക്കാം. നഷ്ടം സഹിക്കേണ്ടി വരികയും ചെയ്തേക്കാം. മക്കളുടെ വിവാഹ കാര്യവുമായി ബന്ധപ്പെട്ട് ശുഭകരമായ വർത്തകളുണ്ടാകും. ഭൗതീക സൗകര്യങ്ങൾ മെച്ചപ്പെടും. ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
ഇന്ന് നിങ്ങളുടെ ആരോഗ്യം മികച്ചതായി മുമ്പോട്ട് പോകും. ദൈനംദിന ആവശ്യങ്ങൾക്കായി കുറച്ചധികം പണം ചെലവഴിക്കേണ്ടി വന്നേക്കാം. എന്നാൽ വരവിനനുസരിച്ച് ചെലവുകൾ ചുരുക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. വൈകുന്നേരം കുട്ടികളോടൊപ്പം, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി ചെലവിടും. ദാമ്പത്യ ജീവിതം സന്തോഷകരമായി മുമ്പോട്ട് പോകും. പ്രണയ ജീവിതം നയിക്കുന്നവർക്ക് സമ്മർദ്ദകരമായ ദിവസമായിരിക്കും.