നക്ഷത്രഫലം 2024 ഡിസംബർ 05
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
കുടുംബ ചെലവുകൾ ഇന്ന് വർധിക്കാനിടയുണ്ട്. ഇത് പിരിമുറുക്കം കൂട്ടാൻ കാരണമാകുകയും ചെയ്യും. വലിയ സാമ്പത്തിക ഇടപാടുകൾക്ക് ഇന്നേ ദിവസം നല്ലതായിരിക്കില്ല. ദമ്പതികൾ തമ്മിൽ പരസ്പരം മനസിലാക്കാനും ബന്ധം ദൃഢമാക്കാനുമുള്ള അവസരം ഉണ്ടാകും. മാതാപിതാക്കൾക്കൊപ്പം സമയം ചെലവിടാൻ സാധിക്കും. മകനെയോ മകളുടെയോ വിവാഹകാര്യത്തിൽ എന്തെങ്കിലും തടസ്സം നേരിട്ടിരുന്നെങ്കിൽ അടുപ്പമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ അത് നീങ്ങും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വ്യാപാര രംഗത്ത് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും. ലാഭം നേടാൻ സാധിക്കുന്ന പല അവസരങ്ങളും ഉണ്ടാകും. മറ്റുള്ളവരുടെ സമ്മർദ്ദത്തിന് വഴങ്ങി ബിസിനസ് ഡീലുകൾ ഉറപ്പാക്കരുത്. അങ്ങനെ ചെയ്‌താൽ ഇത് നഷ്ടക്കച്ചവടം ആയി മാറിയേക്കാം. വിദ്യാർത്ഥികൾക്ക് വിജയത്തിലേക്കുള്ള മികച്ച അവസരങ്ങൾ ലഭിക്കും. കലാരംഗത്തും കഴിവുകൾ പ്രകടമാക്കാൻ അവസരമുണ്ടാകും. ചില ബന്ധുക്കൾ വഴി സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
തീരത്തെ കിടന്നിരുന്ന ഉണ്ടെങ്കിൽ അവ പൂർത്തിയാക്കാനായിരിക്കും ഇന്ന് നിങ്ങളുടെ ലക്‌ഷ്യം. ചില ബിസിനസ് ഇടപാടുകൾ ലാഭകരമാകും. ഇന്ന് കഠിനാധ്വാനം കൂടുതൽ ആവശ്യമായി വരുന്ന ദിവസമാണ്. ലാഭ സാഹചര്യങ്ങൾ വേണ്ട വിധം പ്രയോജനപ്പെടുത്തിയില്ലെങ്കിൽ പിന്നീട് നിരാശപ്പെട്ടേക്കാം. പങ്കാളിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇതിന്റെ ആവശ്യങ്ങൾക്കായി ഇന്ന് കുറച്ചധികം ഓടേണ്ടി വരും. കൂടാതെ ചെലവുകളും വർധിക്കും. അതല്ലാതെ, സാമ്പത്തികമായി ഇന്ന് മെച്ചപ്പെട്ട ദിവസമായിരിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകുമെങ്കിലും ചില വ്യക്തികൾ മൂലം ഇതിൽ തടസ്സങ്ങളും ഉണ്ടാകാം. എതിരാളികൾ നിങ്ങൾക്കെതിരെ നീക്കങ്ങൾ നടത്തിയേക്കാം. എന്നാൽ നിങ്ങളെ ഭാഗ്യം പിന്തുണയ്ക്കുന്ന ദിവസമാണ്. മക്കളുടെ ഭാഗത്ത് നിന്ന് സന്തോഷകരമായ വാർത്തകൾ ലഭിച്ചേക്കാം. വൈകുന്നേര സമയം കുടുംബത്തോടൊപ്പം ചെലവിടും. മാതൃഗുണം ഉണ്ടാകും. കുടുംബ സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ പരിഹാരത്തിലേയ്ക്ക് നീങ്ങുകയും ഇത് നിങ്ങളുടെ അനുഭവ യോഗത്തിൽ വരികയും ചെയ്യും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
നിങ്ങൾക്ക് അറിയാവുന്നതു അടുപ്പമുള്ളതോ ആയ ഒരാൾ നിങ്ങളിൽ നിന്ന് സഹായം ആവശ്യപ്പെട്ടേക്കാം. അതേസമയം ഇന്ന് നിങ്ങൾ ആരിൽ നിന്നും കടം വാങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് തിരികെ നൽകുന്നതിൽ നിങ്ങൾ ബുദ്ധിമുട്ട് നേരിടേണ്ടി വരും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. പങ്കാളിത്ത ബിസിനസിൽ നിന്ന് ലാഭം ഉണ്ടാകും. കുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ സംസാരത്തിൽ സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ബന്ധങ്ങളിൽ വിള്ളൽ വീണേക്കാം.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ഏത് ജോലി ചെയ്താലും അതിൽ വിജയമുണ്ടാകും. പുതിയ നിക്ഷേപങ്ങൾ നടത്താൻ ഇന്ന് ഗുണകരമായ ദിവസമാണ്. അവിവാഹിതരായ ആളുകൾക്ക് ഇന്ന് മനസ്സിനിണങ്ങിയ ആലോചനകൾ വന്നേക്കാം. പുതിയ ജോലി അന്വേഷിക്കിന്നവർക്ക് ഇന്ന് മികച്ച അവസരങ്ങൾ വരാനിടയുണ്ട്. ദൈനംദിന ആവശ്യങ്ങൾക്കായി ഇന്ന് കുറച്ച് പണം ചെലവഴിച്ചേക്കാം. ഇന്ന് അലച്ചിൽ കൂടുതലായിരിക്കും. വൈകുന്നേരത്തോടെ നിങ്ങളുടെ ആരോഗ്യം മോശമാകാനിടയുള്ളതിനാൽ സൂക്ഷിക്കുക.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
സാമൂഹിക രംഗത്ത് ഇന്ന് നിങ്ങൾക്ക് കൂടുതൽ ബഹുമാനവും ആദരവും ലഭിക്കും. അടുത്ത ഒരു സുഹൃത്തിനെ സഹായിക്കാനായി കുറച്ചധികം പണം ക്രമീകരിക്കേണ്ടി വന്നേക്കാം. എതിരാളികൾ നിങ്ങളുടെ ബിസിനസിൽ തടസങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചേക്കാം. വളരെക്കാലമായി മുടങ്ങി കിടന്നിരുന്ന ചില ജോലികൾ പൂർത്തിയാക്കാൻ ഇന്ന് നിങ്ങൾ പരമാവധി ശ്രമിക്കും. തൊഴിൽ രംഗത്ത് പ്രമോഷൻ, ശമ്പള വർദ്ധനവ് തുടങ്ങിയ നേട്ടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
പങ്കാളിത്ത ബിസിനസ് നടത്തുന്നവർക്ക് ഇന്ന് ചില തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇന്ന് നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്തേണ്ടതുണ്ട്. ബന്ധുക്കളിൽ ഒരാളുമായി വാക്കുതർക്കത്തിന് സാധ്യതയുണ്ട്. മക്കളുടെ വിവാഹത്തിന് നിലനിന്നിരുന്ന തടസ്സങ്ങൾ ഇന്ന് അവസാനിക്കും. കുടുംബത്തിലെ ചെറിയ കുട്ടികളുമായുള്ള സമയം നിങ്ങൾ ആസ്വദിക്കും. വിദ്യാർഥികൾ പഠന കാര്യത്തിൽ നേരിട്ടിരുന്ന വെല്ലുവിളികൾ മറികടക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
വ്യാപാരത്തിൽ അപ്രതീക്ഷിത ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.
കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ നിങ്ങൾക്ക് കഴിയും. മാതാപിതാക്കൾക്കോപ്പം ഒരു യാത്ര വേണ്ടി വരാം. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. വിദേശത്ത് പോകാൻ ശ്രമിച്ചിരുന്നവർ നേരിട്ടിരുന്ന തടസങ്ങൾ നീങ്ങും. ഇന്ന് ആരോഗ്യ കാര്യത്തിൽ പ്രത്യേക കരുതൽ വേണ്ടതാണ്.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പങ്കാളിയിൽ നിന്ന് പൂർണ പിന്തുണ ലഭിക്കും. അവിവാഹിതരായവർക്ക് നല്ല ആലോചന വരികയോ, അല്ലെങ്കിൽ വിവാഹം ഉറപ്പിക്കുകയോ ചെയ്തേക്കാം. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ സഹായം തേടിയേക്കാം. വൈകുന്നേരം മതപരമായ ആവശ്യങ്ങൾക്കായി ഒരു യാത്ര വേണ്ടി വരും. സുഹൃത്തുക്കളോടൊപ്പം ചെയ്യുന്ന ചില പ്രവർത്തനങ്ങളിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. ജോലി മാറാൻ ശ്രമിക്കുന്നവർക്കും ഇന്ന് നല്ല ദിവസമായിരിക്കും. മികച്ച അവസരങ്ങൾ ലഭിച്ചേക്കും. മക്കളുടെ ഭാവിയുടെ ബന്ധപ്പെട്ട ചില കാര്യങ്ങൾ നിങ്ങളെ അലട്ടിയേക്കാം. ഇതിന്റെ ആവശ്യങ്ങൾക്കായി കുറച്ച് പണവും ചെലവഴിച്ചേക്കാം. സഹോദരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ അവസാനിക്കും. ബിസിനസ് രംഗത്ത് നിങ്ങളുടെ എതിരാളികളുടെ നീക്കങ്ങളെ സൂക്ഷിക്കണം.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
കുടുംബത്തിൽ ചില ശുഭകരമായ പരിപാടികൾ നടക്കാനിടയുണ്ട്. ഇതിന്റെ ഭാഗമായി കുടുംബാംഗങ്ങളെല്ലാം ഇന്ന് തിരക്കിലായിരിക്കും. മതപരമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് സമ്മർദ്ദം നിറഞ്ഞ ദിവസമായിരിക്കും. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ആരംഭിച്ച പ്രവർത്തനങ്ങളിൽ നിന്ന് നേട്ടം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ഇന്ന് അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും.