നക്ഷത്രഫലം 2024 ഡിസംബർ 04

0

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ബിസിനസിൽ മികച്ച മാറ്റങ്ങൾ ഉണ്ടാകും. സാമൂഹിക പ്രശസ്തി വർധിക്കും. മാത്രമല്ല ചില അംഗീകാരങ്ങളും നിങ്ങളെ തേടിയെത്തിയേക്കാം. തിരക്ക് കാരണം കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവിടാൻ കഴിഞ്ഞെന്ന് വരില്ല. ഇതുമൂലം ഇണയുമായി ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഗൃഹത്തിൽ അത്ര അനുകൂലമായ സാഹചര്യങ്ങൾ ആയിരിക്കില്ല ഇന്ന്. ഏറെ കാലമായി ഉണ്ടായിരുന്ന ഒരാഗ്രഹം ഇന്ന് നിറവേറാനിടയുണ്ട്. ഇത് നിങ്ങൾക്ക് സന്തോഷം കൊണ്ടുവരും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ബിസിനസ് രംഗത്ത് ചില പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കും. നിങ്ങളുടെ മുഴുവൻ ശ്രദ്ധയും ഈ ദിവസം അക്കാര്യത്തിലായിരിക്കും. ഈ മാറ്റങ്ങൾ നിങ്ങൾക്ക് ഭാവിയിൽ നേട്ടങ്ങൾ കൊണ്ടുവരികയും ചെയ്യും. വൈകുന്നേരം കുടുംബത്തോടൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനിടയുണ്ട്. നിയമപാമായി നേരിടുന്ന കാര്യങ്ങളിൽ ചില അനുകൂല വാർത്തകൾ നിങ്ങളെ തേടിയെത്തിയേക്കാം. തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഇന്ന് നിങ്ങൾക്ക് വളരെ ക്രിയാത്മകമായ ദിവസമായിരിക്കും. കുടുംബത്തിൽ ഒരാളുടെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ഇതിന്റെ കാര്യങ്ങൾക്കായി ചെലവുകളും കൂടിയേക്കാം. തൊഴിൽ രംഗത്ത് നേട്ടമുണ്ടാകും. ഇന്ന് ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാനാകും. ഇഷ്ടമുള്ള കാര്യങ്ങളിൽ ശ്രദ്ധ നൽകാൻ കൂടുതൽ ശ്രമിക്കും. വിദ്യാർഥികൾ പഠനരംഗത്ത് നേരിട്ടിരുന്ന തടസങ്ങൾ അധ്യാപകരുടെ സഹായത്തോടെ പരിഹരിക്കാനാകും. വൈകുന്നേര സമയം സുഹൃത്തുക്കൾക്കൊപ്പം ചെലവിടും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
പുതിയതായി ആരംഭിച്ച കാര്യങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. കഠിനാധ്വാനത്തോടെ ചെയ്യുന്ന ഏത് കാര്യത്തിലും വിജയം ഉണ്ടാകും. ബിസിനസിൽ പ്രതീക്ഷച്ചതിലും അധികം നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ സഹോദരങ്ങളുടെ സഹായം വേണ്ടി വന്നേക്കും. വൈകുന്നേരം കുടുംബാംഗങ്ങൾക്കൊപ്പം ഏതെങ്കിലും ശുഭകരമായ ചടങ്ങുകളുടെ ഭാഗമാകാനിടയുണ്ട്. സന്താനങ്ങളിൽ നിന്ന് ചില നല്ല വർസ്ഥകൾ ശ്രവിക്കുന്നത് മനസിനെ സന്തോഷിപ്പിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)
കുടുംബ ബിസിനസ് നടത്തിപ്പിൽ പങ്കാളിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. വിദ്യാർഥികൾ പഠന കാര്യത്തിൽ പുരോഗതി പ്രകടമാക്കും. കഠിനാധ്വാനവും പരിശ്രമവും ഉണ്ടെങ്കിൽ മാത്രമേ പരീക്ഷകളിൽ ഉന്നത വിജയം നേടാനാകൂ. ജോലിസ്ഥലത്ത് നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടി വരും. ഇല്ലെങ്കിൽ പല പ്രശ്നങ്ങളും ഇതുമൂലം നേരിട്ടേക്കാം. വളരെക്കാലമായി തീരാതിരുന്ന ചില ജോലികൾ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാക്കാൻ സാധിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ബിസിനസിലെ പുതിയ കരാറുകൾ നിങ്ങൾക്ക് ഭാവിയിൽ വൻ നേട്ടങ്ങൾ കൊണ്ടുവരും. വിവാഹ യോഗ്യരായവർക്ക് ഇന്ന് മികച്ച ആലോചനകൾ വരാനിടയുണ്ട്. പങ്കാളിത്ത വ്യാപാരത്തിൽ നിന്ന് ലാഭം നേടും. വൈകുന്നേരം പ്രിയപ്പെട്ടവർക്കൊപ്പം ചില മംഗളകരമായ കാര്യങ്ങൾ ചർച്ച ചെയ്‌തേക്കും. അയൽവാസികളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കിയെല്ലെങ്കിൽ പ്രശ്നങ്ങൾ നിയമപരമായി നേരിടുന്നതിലേയ്ക്ക് നീങ്ങിയേക്കാം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പിതാവിന്റെ നിർദ്ദേശങ്ങൾ പിന്തുടർന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ സാധ്യതയുണ്ട്. സ്വത്ത് സംബന്ധമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഒരു മുതിർന്ന വ്യക്തിയുടെ ഇടപെടലിലൂടെ പരിഹരിക്കാൻ സാധിക്കും. ഇത് വലിയ ആശ്വാസമായിരിക്കും. മതപരമായ കാര്യങ്ങളിൽ കുട്ടികൾക്ക് താല്പര്യം വർധിക്കും. ഇന്ന് നിങ്ങളുടെയോ കുടുംബത്തിൽ മാറ്റരുടെയെങ്കിലുമോ ആരോഗ്യം മോശമാകാനിടയുള്ളതിനാൽ ജാഗ്രത വേണം.

 

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. കുടുംബത്തോടൊപ്പം ചെലവിടുന്ന സമയം നിങ്ങൾ ആസ്വദിക്കുകയും ചെയ്യും. പഠന രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദ്യാർത്ഥികൾക്ക് അധ്യാപകർ വഴികാട്ടിയാകും. തൊഴിൽ രംഗത്തും വ്യാപാര രംഗത്തും കൊണ്ടുവരുന്ന മാറ്റങ്ങൾ വഴി നേട്ടം കൈവരിക്കാനാകും. ബിസിനസ് ആവശ്യങ്ങൾക്ക് നടത്തുന്ന യാത്ര ഗുണം ചെയ്യും. ദാമ്പത്യ ബന്ധം ദൃഢമാകും. കുടുംബത്തിന്റെ സഹായത്തോടെ തൊഴിലിൽ നേട്ടമുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പങ്കാളിയുടെ പൂർണ പിന്തുണ ഉണ്ടാകും. ഇവരുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിച്ചാൽ ജോലിസ്ഥലത്തെ പല പ്രശ്നങ്ങളിൽ നിന്നും മോചനം നേടാനാകും. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ നിങ്ങളെ തേടിയെത്തും. കുടുംബാംഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് സഹോദരങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും. ഒരാൾ സാമ്പത്തിക സഹായത്തിനായി നിങ്ങളെ സമീപിച്ചേക്കാം. ബിസിനസിൽ റിസ്ക് എടുത്താൽ നേട്ടം ഉണ്ടാകും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കുന്നതാണ്. കഠിനാധ്വാനത്തിലൂടെ മികച്ച അവസരങ്ങൾ നിങ്ങളെ തേടിയെത്തും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

കുട്ടികളുടെ കാര്യത്തിൽ ഒരു പ്രധാന തീരുമാനം എടുക്കേണ്ടതായി വരും. ഇതിന് പങ്കാളിയുടെ നിർദ്ദേശം കൂടെ തേടുക. പാർട്ണർഷിപ്പിൽ ചെയ്യുന്ന ബിസിനസിൽ നിന്ന് നേട്ടമുണ്ടാകും. പ്രധാന ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ ശ്രമിക്കും. തൊഴിൽ രംഗത്ത് വളരെയധികം സമ്മർദ്ദമുണ്ടാകും. നിങ്ങളുടെ ജോലികളെല്ലാം സത്യസന്ധമായി ചെയ്യാൻ ശ്രമിക്കുക. നിയമങ്ങൾ പാലിക്കുക. അല്ലാത്തപക്ഷം പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. വ്യക്തിജീവിതം മികച്ചതായി മുമ്പോട്ട് പോകും. പ്രണയ ജീവിതത്തിൽ മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കാൻ അവസരമുണ്ടാകും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സാമൂഹിക രംഗത്ത് ബഹുമാനവും പ്രശസ്തിയും വർധിക്കും. പിതാവുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ ഇന്ന് അവസാനിക്കും. ബിസിനസിൽ പുതിയ കരാറുകൾ തിരക്കുകൂട്ടി ഉറപ്പിക്കുന്നതിന് മുമ്പ് നന്നായി ആലോചിച്ച് തീരുമാനം എടുക്കുക. ഇല്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നേക്കാം. ഈ ദിവസം നടത്തുന്ന നിക്ഷേപത്തിലൂടെ ലാഭ സാധ്യതകൾ വർധിക്കും. നിങ്ങളുടെ ഭക്ഷണ ശീലത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ട ദിവസമാണ്. ഇല്ലെങ്കിൽ പല ഉദര പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
പുതിയ കാര്യങ്ങൾ ആരംഭിക്കാൻ ഇന്ന് അനുകൂല ദിവസമായിരിക്കും. മീനക്കൂറുകാരെ ഭാഗ്യം പിന്തുണയ്ക്കുന്ന ദിവസമാണ്. കുടുംബാംഗങ്ങൾക്കിടയിലെ പ്രശ്നങ്ങൾ ക്ഷമയോടെ പരിഹരിക്കേണ്ടതുണ്ട്. ദൈനംദിന ജോലികൾക്ക് പുറമെ മറ്റു ചില ജോലികളിൽ കൂടെ ശ്രദ്ധ നൽകേണ്ടി വരും. ഇവയിൽ നിന്ന് തീർച്ചയായും നിങ്ങൾക്ക് പ്രയോജനമുണ്ടാകും. പങ്കാളിയുടെ തൊഴിലിൽ പുരോഗതി ഉണ്ടാകും. വരുമാനം മെച്ചപ്പെടുകയും സാമ്പത്തിക നില ശക്തമാകുകയും ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *