നക്ഷത്രഫലം 2024 നവംബർ 22
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ നന്നായി കഠിനാധ്വാനം ചെയ്യേണ്ടതാണ്. നിങ്ങളുടെ തൊഴിലിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ പ്രധാന ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. വരുമാനം മെച്ചപ്പെടുത്താനുള്ള പുതിയ വഴികൾ തുറക്കും. പഴയ നിക്ഷേപങ്ങളിൽ നിങ്ങൾക്ക് ഗുണം ലഭിക്കും. വൈകുന്നേര സമയം കുടുംബത്തോടൊപ്പം ചെലവിടും. ഉപരി പഠനത്തിന് വിദേശത്ത് പോകാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ദിവസം ഗുണകരമായിരിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ഇടവക്കൂറുകാർക്ക് ഇന്ന് ഒന്നിനുപിന്നാലെ മറ്റൊന്നായി നല്ല വാർത്തകൾ ലഭിച്ചുകൊണ്ടേയിരിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കും. ജോലിസ്ഥലത്ത് സീനിയർ ആളുകളിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരമുണ്ടാകും. ഇത് ഭാവിയിൽ നിങ്ങൾക്ക് ഗുണം ചെയ്യുകയും ചെയ്യും. പ്രണയ ജീവിതം നയിക്കുന്നവർക്ക് തിരക്ക് മൂലം പങ്കാളിക്കായി സമയം മാറ്റി വെക്കാൻ സാധിച്ചെന്ന് വരില്ല. ഇതുമൂലം ചെറിയ ചില പിണക്കങ്ങൾ ഉണ്ടാകാനിടയുണ്ട്.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഏറെനാളായി കേൾക്കാൻ കാത്തിരുന്ന ചില വിവരങ്ങൾ ഇന്ന് ലഭിക്കും. വിദ്യാർഥികൾ പഠന കാര്യത്തിൽ ഇന്ന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ പരീക്ഷയിൽ മികച്ച വിജയം നേടാനാകൂ. കുട്ടികളുടെ ഭാഗത്ത് നിന്ന് ചില നല്ല വാർത്തകൾ ലഭിക്കുന്നത് മനസിനെ സന്തോഷിപ്പിക്കും. ബിസിനസിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. പങ്കാളിയിൽ നിന്ന് എല്ലാ കാര്യങ്ങളിലും പൂർണ പിന്തുണ ലഭിക്കുന്നത് വലിയ ആശ്വാസമായിരിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ആരോഗ്യം അല്പം മോശമാകാനിടയുണ്ട്. നേരത്തെ ഉണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങൾ വഷളാകാനും സാധ്യതയുണ്ട്. സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഡോക്ടർമാരുടെ സേവനം വേണ്ടിടത്ത് അത് ചെയ്യണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾക്ക് താൽക്കാലിക ശമനം ഉണ്ടാകും. ജോലിഭാരം വർധിക്കാനിടയുണ്ട്. ചില ജോലികൾ പങ്കാളിയുടെ സഹായത്തോടെ പൂർത്തിയാക്കാൻ സാധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ബിസിനസിൽ ചില പുതിയ ആശയങ്ങൾ നടപ്പിലാക്കാനിടയുണ്ട്. എന്നാൽ ഇത് വൈകിപ്പിച്ചാൽ പ്രയോജനം ലഭിച്ചെന്ന് വരില്ല. ദീർഘനാളായി തീരാതിരുന്ന ചില ജോലികൾ കഠിനപ്രയത്നത്താൽ പൂർത്തിയാക്കാൻ സാധിക്കും. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കും. ചില സുഹൃത്തുക്കൾ വഴി ചില നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ഇന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ടെങ്കിലും അപ്രതീക്ഷിതമായി ചെലവുകൾ കൂടുന്നത് ആശങ്കയ്ക്ക് കാരണമാകും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ചില ജോലികൾ തിരക്കിട്ട് പൂർത്തിയാക്കാൻ ശ്രമിക്കുമ്പോൾ അബദ്ധങ്ങളോ തെറ്റുകളോ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചില ജോലികൾ മാറ്റിവെക്കേണ്ടതായും വന്നേക്കാം. ബിസിനസിലെ ഏത് തീരുമാനവും നന്നായി ആലോചിച്ച് മാത്രം എടുക്കുക. ഇല്ലെങ്കിൽ വലിയ നഷ്ടങ്ങൾ ഉണ്ടാകും. അർഹരായ വ്യക്തികളെ സഹായിക്കാനായി മുമ്പോട്ട് വരും. കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരം കണ്ടെത്തിയേക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
കുടുംബ ബിസിനസിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. ആരെങ്കിലും നിങ്ങളെ മുതലെടുക്കാൻ ശ്രമിച്ചേക്കാം. ചില പദ്ധതികളിൽ നിങ്ങളുടെ പണം തടസ്സപ്പെട്ട് പോകാനും സാധ്യതയുണ്ട്. ദൂരത്തുള്ള ബന്ധുക്കളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കും. സ്വന്തം കാര്യങ്ങൾക്കായി ഇന്ന് കുറച്ചധികം പണം ചെലവഴിക്കാനും സാധ്യതയുണ്ട്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി ഐക്യത്തിൽ മുമ്പോട്ട് പോകും. ഇന്ന് നിങ്ങൾക്ക് ശമ്പള വർദ്ധനവ് ഉണ്ടാകുന്നതിന്റെ സൂചന ലഭിച്ചേക്കും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
വൈകുന്നേരത്തോടെ ബിസിനസിൽ ലാഭം ഉണ്ടാക്കുന്ന പല ഡീലുകൾ ലഭിക്കും. ഇന്ന് സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാൻ പദ്ധതി ഇട്ടേക്കാം. തൊഴിലിൽ കഠിനാധ്വാനം കൂടുതലായി വേണ്ടിവരും. ഇതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകുകയും ചെയ്യും. വിവിധ വരുമാന സ്രോതസ്സുകളിലൂടെ സാമ്പത്തിക വരവ് ഉണ്ടാകും. കുടുംബത്തിൽ ഒരു സുപ്രധാന തീരുമാനം എടുക്കേണ്ടി വന്നാൽ നന്നായി ചിന്തിച്ച് മാത്രം ചെയ്യും. ഇതിനായി കുടുംബത്തിലെ മുതിർന്നവരുടെ ഉപദേശം തേടാം.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
സാമ്പത്തിക നിക്ഷേപങ്ങൾ നടത്താൻ ഇന്ന് നല്ല ദിവസമായിരിക്കും. മകനെയോ മകളുടെയോ വിവാഹത്തിന് നേരിട്ടിരുന്ന തടസ്സങ്ങൾ ഒരു ബന്ധുവിന്റെ സഹായത്തോടെ പരിഹരിക്കാൻ സാധിക്കും. പങ്കാളിയുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. ജോലിസ്ഥലത്ത് ചില സഹപ്രവർത്തകരുമായി വാക്കുതർക്കം ഉണ്ടാകാനിടയുണ്ട്. എന്നാൽ ഏത് പ്രതികൂല സാഹചര്യങ്ങളിലും നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ശത്രുക്കൾ നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ പരമാവധി ശ്രമിക്കും. ബിസിനസിൽ രംഗത്തുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം ചില നഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ ഓരോ പ്രവർത്തനവും നന്നായി ആലോചിച്ച് ജാഗ്രതയുടെ ചെയ്യണം. കുട്ടികളുടെ ആരോഗ്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ നന്നായി പരിശ്രമിക്കേണ്ടതുണ്ട്. ഒരു സുഹൃത്തിന് ഇന്ന് നിങ്ങളുടെ സഹായം ആവശ്യമായി വരും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ചെലവിടാൻ സമയം കണ്ടെത്തും. കുട്ടികളുടെ വിദ്യാഭാസ രംഗത്തെ തടസ്സങ്ങൾ നീക്കാൻ ചില വ്യക്തികളുടെ സഹായം തേടാം. നാളുകളായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നവർക്ക് അവയിൽ നിന്ന് ആശ്വാസം ലഭിച്ചേക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കും. ഇതുവഴി പല ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കാനും സാധിക്കും. വൈകുന്നേരം മാതാപിതാക്കളുമൊത്ത് പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചേക്കാം.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
ഇന്ന് നിങ്ങൾ ഏർപ്പെടുന്ന ജോലികളിലെല്ലാം കൂടുതൽ കഠിനാധ്വാനം വേണ്ടി വരും. സുപ്രധാന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. അയൽവാസികളുമായുള്ള വാക്കുതർക്കങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ കാര്യങ്ങൾ നിയമപരമായി പരിഹരിക്കുന്നതിലേയ്ക്ക് നീങ്ങിയേക്കാം. ചില ബന്ധുക്കൾ വഴി സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ചില കുടുംബാംഗങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും