ഇന്നത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
തൊഴിൽ രംഗത്ത് അനുകൂലമായത് ചില മാറ്റങ്ങൾ ഉണ്ടാകുകയും ഇത് ഭാവിയിൽ നിങ്ങൾക്ക് ഗുണം നല്കുകയും ചെയ്യും. പൊതു രംഗത്ത് നിങ്ങളുടെ ബഹുമാനം വർധിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം കാണിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ സമയം കണ്ടെത്തും. ഇതിനായി കുറച്ച് പണം ചെലവഴിക്കുകയും ചെയ്യും. ചില സുഹൃത്തുക്കളെ സഹായിക്കാൻ മുൻകൈ എടുക്കും. കുടുംബാംഗങ്ങളുടെ അനാരോഗ്യം ആശങ്കയ്ക്ക് കാരണമാകും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് തന്നെ കാര്യങ്ങൾ മുമ്പോട്ട് നീങ്ങും. തൊഴിൽ അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ഉണ്ടാകുന്നത് വലിയ ആശ്വാസമായിരിക്കും. മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും. വൈകുന്നേരം വീട്ടിൽ അതിഥി സന്ദർശനം ഉണ്ടായേക്കാം. ഇതുമൂലം ചെലവുകളും ജോലികളും വർധിച്ചേക്കാം. എന്നിരുന്നാലും നിങ്ങൾ ഇതെല്ലാം വളരെ സന്തോഷത്തോടെ ചെയ്യും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ഇന്ന് നിങ്ങൾ ഏർപ്പെടുന്ന പ്രവർത്തനങ്ങളിലെല്ലാം വിജയം കൈവരിക്കാൻ സാധിക്കും. അതിനാൽ നിങ്ങൾ ഏറ്റവും കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുന്ന ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ തീരുമാനം അനുകൂലമായേക്കാം. ഇതിന്റെ സന്തോഷം പ്രകടമാക്കാൻ ചില ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനും സാധ്യതയുണ്ട്. വളരെ നാളായി കാണണം എന്നാഗ്രഹിച്ച ഒരു സുഹൃത്തിനെ ഇന്ന് കണ്ടുമുട്ടിയേക്കാം.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ബന്ധുക്കൾ വഴി ചില സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ഈ രാശിയിലെ അവിവാഹിതരായ ആളുകൾക്ക് നല്ല ആലോചനകൾ വരാനിടയുണ്ട്. ഇതിന് കുടുംബാംഗങ്ങളുടെ അംഗീകാരവും ലഭിച്ചേക്കാം. ബിസിനസ് മെച്ചപ്പെടും. സാമ്പത്തിക സ്ഥിതിയും ശക്തമാകും. ജോലികളിൽ നേട്ടമുണ്ടാകും. ചില പുതിയ ആശയങ്ങളുമായി നിങ്ങൾ മുമ്പോട്ട് പോകും. ഇത് ഭാവിയിൽ പ്രയോജനം ചെയ്യുകയും ചെയ്യും. വൈകുന്നേരം കുടുംബത്തിലെ ഇളയ അംഗങ്ങൾക്കൊപ്പം ചെലവിടും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. ഇവർക്ക് ഇന്ന് പുതിയ സ്ഥാനമാനങ്ങൾ ലഭിക്കാനിടയുണ്ട്. ഇത് സമൂഹത്തിൽ ബഹുമാനം വർധിക്കുകയും ചെയ്യും. കുട്ടികളോടുള്ള ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിറവേറ്റാൻ സാധിക്കും. ലക്ഷ്യങ്ങൾ നേടാനായി പ്രവർത്തിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ഉദര പ്രശ്നങ്ങൾ ഉൾപ്പടെ ആരോഗ്യപരമായി ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ഇന്ന് നിങ്ങൾ ഏർപ്പെടുന്ന മേഖലകളിലെല്ലാം വിജയം നേടാനാകും. വ്യാപാര രംഗത്ത് ലാഭം നേടാനുള്ള പല അവസരങ്ങളും ഉണ്ടാകും. സാമൂഹിക പ്രവർത്തനങ്ങളോടുള്ള താല്പര്യം വർധിക്കും. കുടുംബത്തിൽ ചില ശുഭകരമായ പരിപാടികൾ നടക്കാനോ അതിനെക്കുറിച്ച് ചർച്ച ചെയ്യാനോ സാധ്യതയുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ നിങ്ങളുടെ കോപം നിയന്ത്രിക്കണം. ഇല്ലെങ്കിൽ ബന്ധങ്ങളിൽ വിള്ളൽ വീഴാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
മത്സര രംഗത്ത് വിദ്യാർത്ഥികൾക്ക് പ്രത്യേക നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സാമ്പത്തിക നില മെച്ചപ്പെടുത്താൻ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ബിസിനസിൽ നേട്ടമുണ്ടാകും. അമിതമായ അലച്ചിൽ മൂലം വൈകുന്നേരത്തോടെ ക്ഷീണിതരായി കാണപ്പെടും. കാലാവസ്ഥയിലെ മാറ്റങ്ങൾ ആരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. അതിനാൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. പങ്കാളിയുടെ പൂർണ്ണ പിന്തുണ ഇന്ന് നിങ്ങൾക്കൊപ്പം ഉണ്ടാകുന്നതാണ്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. സന്താനങ്ങളുടെ ചില പ്രവർത്തനങ്ങളിലോ അവരുടെ തൊഴിലിലോ അഭിമാനിക്കും. വീട്ടിലായാലും ജോലിസ്ഥലത്തായാലും നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം. സുഹൃത്തുക്കൾക്കൊപ്പം വിനോദ പരിപാടികളിൽ പങ്കെടുക്കാം. അപകട സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ഗാർഹിക ആവശ്യങ്ങൾക്കായി പണം ചെലവഴിക്കേണ്ടി വരും. അതേസമയം വരുമാനത്തിനനുസരിച്ച് ചെലവുകൾ നടത്താൻ ശ്രദ്ധിക്കുക. നിയമപരമായ കാര്യങ്ങൾക്ക് പിന്നാലെ കുറച്ചധികം നടക്കേണ്ടി വരും. പ്രിയപ്പെട്ട ആളുകളുമായി സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധയോടെ നടത്തുക. ജോലിസ്ഥലത്ത് ആരെങ്കിലുമായി വാക്കുതർക്കം ഉണ്ടാകാനിടയുള്ളതിനാൽ സൂക്ഷിക്കുക. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വിഷമം തോന്നുന്ന സന്ദർഭങ്ങളിലെല്ലാം പങ്കാളിയുടെ പിന്തുണ ഉണ്ടാകുന്നത് ആശ്വാസകരമായിരിക്കും. അയൽവാസികളുടെ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പ്രശ്നം നിയമപരമായി പരിഹരിക്കുന്നതിലേയ്ക്ക് നീങ്ങിയേക്കാം. കുറച്ചുനാളുകളായി നിലനിന്നിരുന്ന മാനസിക പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം ലഭിക്കും. കുടുംബ പ്രശ്നങ്ങൾ അവസാനിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
തൊഴിൽ രംഗത്ത് അത്ര നല്ല ദിവസമല്ല. ബിസിനസിലെ നഷ്ടത്തിന് സാധ്യതയുണ്ട്. അവശ്യ സമയത്ത് ഒരു സുഹൃത്തിന്റെ സഹായം ലഭിക്കുന്നത് വളരെ ആശ്വാസകരമാകും. ജോലിസ്ഥലത്ത് ഒരുകൂട്ടർ നിങ്ങൾക്കെതിരെ നീക്കങ്ങൾ നടത്താനോ അപവാദ പ്രചാരണങ്ങൾ നടത്താനോ സാധ്യതയുണ്ട്. മാതാവിന് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. അപകടകരമായ ജോലികളിൽ ഏർപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കണം.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
ഇന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത കുറവാണ്. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്. ചില പ്രധാന ടാസ്കുകൾ ഇന്ന് തന്നെ പൂർത്തിയാക്കേണ്ടതുണ്ട്. മുതിർന്ന വ്യക്തികളിൽ നിന്ന് സഹായം ലഭിക്കും. അവരുടെ ഉപദേശം ഇന്ന് നിങ്ങൾക്ക് പ്രയോജനം ചെയ്യും. ചില ജോലികൾ പൂർത്തിയാക്കാൻ കഠിനാധ്വാനം കൂടുതൽ വേണ്ടി വന്നേക്കാം. അതിന്റെ തക്കതായ ഫലം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.