കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി

0
STANDER
ആലപ്പുഴ: കായംകുളത്ത് കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ മേക്ക് മുറിയിൽ  നന്ദനം വീട്ടിൽ  സ്റ്റണ്ടർ എന്ന് വിളിക്കുന്ന ഉണ്ണിക്കുട്ടനെയാണ് (33)   കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. കുറ്റകരമായ നരഹത്യാശ്രമം, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയായ സ്റ്റണ്ടർ  എന്ന് വിളിക്കുന്ന ഉണ്ണിക്കുട്ടനെ നിരവധി മോഷണ കേസുകളിൽ കോടതി ശിക്ഷിച്ചിട്ടുള്ളതാണ്. അലപ്പുഴ ജില്ലാ പോലീസ് മേധാവി എംപി മോഹന ചന്ദ്രൻ IPS  നൽകിയ ശുപാർശ അംഗീകരിച്ചാണ് ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ആലപ്പുഴ ജില്ലാ കളക്ടർ  അലക്സ് വർഗ്ഗീസ് . ഐ എ.എസ്  ഉണ്ണിക്കുട്ടനെതിരെ ആറ് മാസക്കാലത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.     വരും ദിവസങ്ങളിൽ കാപ്പാ നിയമപ്രകാരം സാമൂഹിക വിരുദ്ധർക്കെതിരെകൂടുതൽ ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് കായംകുളം പോലീസ്   അറിയിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *