എറണാകുളം : മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി റക്കീബുൽ(34) ആണ് മരിച്ചത്. താമസ സ്ഥലത്തുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇജാവുദ്ദീൻ എന്നയാളാണ് റക്കീബുലിനെ കുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.