സോഷ്യൽ മീഡിയയിലൂടെ  യുവതിയുടെ അശ്ലീല വീഡിയോയും ഫോട്ടോയും  പ്രചരിപ്പിച്ച  പ്രതി പിടിയിൽ 

0
MANEESH
ആലപ്പുഴ: ഫെയ്സ് ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും യുവതിയുടെ അശ്ലീല വീഡിയോയും ഫോട്ടോകളും പ്രചരിപ്പിച്ച പ്രതി പോലീസ് പിടിയിൽ. കാസർഗോഡ് ജില്ലയിൽ  ഹോസ്ദുർഗ് താലൂക്കിൽ തുരുത്തി പി ഒ  ചെരുവാത്തൂർ ഗ്രാമ പഞ്ചായത്ത് കാടൻകോട്  വീട്ടിൽ  മനീഷ് കെ പിയാണ് കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്.   യുവതിയുമായി സൌഹൃദം ഉണ്ടാക്കിയ പ്രതി പിന്നീട് യുവതിയെ ശല്ല്യം ചെയ്യാൻ തുടങ്ങിയതോടെ സൌഹൃദം  അവസാനിപ്പിച്ചിരുന്നു . തുടർന്നാണ് പ്രതി   യുവതിയുടെ  ഭർത്താവിനെയും മകളെയും ബന്ധുക്കളെയും ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് യുവതിയുടെ അശ്ലീല വീഡിയോ ആ ഗ്രൂപ്പിൽ അയച്ചു കൊടുത്തും യുവതിയുടെ  പേരിൽ നാലോളം  വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി  അതിൽ യുവതിയുടെ നാട്ടിലുള്ള  കുറെ ആൾക്കാരെ ആ ഗ്രൂപ്പിൽ അംഗങ്ങളാക്കി കൊണ്ടാണ് യുവതിയുടെ അശ്ലീല  ഫോട്ടോയും  വീഡിയോയും ഷെയർ ചെയ്തിരുന്നത്.
ചേർത്തല കോടതിയിൽ  ഹാജരാക്കിയ പ്രതിയെ  റിമാന്റ് ചെയ്തു.  ചേർത്തല ഡെപ്യൂട്ടി പോലീസ്  സൂപ്രണ്ട് ശ്രീ അനിൽകുമാറിന്റെ  നേതൃത്ത്വത്തിൽ കുത്തിയതോട് ഇൻസ്പെക്ടർ എസ് എച്ച് ഒ ശ്രീ രതീഷ് പി, പോലീസ് സബ്ബ് ഇൻസ്പെക്ടർ ബജിത്ത് ലാൽ ,  സിവിൽ പോലീസ് ഓഫീസർമാരായ  വിജേഷ്, മനീഷ് കെ ദാസ്  എന്നിവർ ചേർന്നാണ് പ്രതിയെ പിടിക്കൂടിയത്.   ഇതിനുമുമ്പ്  ഇതേ യുവതിയെ പുറകെ നടന്ന് ശല്ല്യപ്പെടുത്തിയ കാര്യത്തിന് കുത്തിയതോട് പോലീസ്  എടുത്ത കേസ്സിൽ ഇയാൾ  റിമാന്റിൽ  കഴിഞ്ഞിട്ടുള്ളതാണ്.   .
Spread the love

Leave a Reply

Your email address will not be published. Required fields are marked *