പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ.
കൊല്ലം: പൂയപ്പള്ളിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ.അമ്പലംകുന്ന് സ്വദേശികളായ നൗഷാദ്, വെളിയം സ്വദേശി ശരത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നൗഷാദാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ശരത്തിനെ പിടികൂടിയത്.
തിങ്കളാഴ് രാവിലെ പരീക്ഷയ്‌ക്ക് സ്‌കൂളിൽ പോയ പെൺകുട്ടി വൈകുന്നേരമായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പെൺകുട്ടിയെയും നൗഷാദിനെയും കൊല്ലം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.