എസ്എസ്എൽസി പ്ലസ്ടു വിജയികളെ അനുമോദിച്ചു

0

കരുനാ​ഗപ്പള്ളി : ശൂരനാട് മുസ്ലിം ജമാഅത് കമ്മിറ്റിയുടെയും വിദ്യാഭ്യാസ സെല്ലിന്റെയും ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ SSLC, പ്ലസ്ടു ക്ലാസ്സുകളിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. വിവിധ സ്കൂളുകളിൽ നിന്നും LSS, USS പരീക്ഷകളിൽ വിജയിച്ചവരെയും ഐഎസ്ആർഓ യുടെ യുവസയന്റിസ്റ്റ് ടാലെന്റ്റ് പരീക്ഷയിൽ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനിയെയും ആദരിച്ചു. സമ്മേളനം പത്രപ്രവർത്തകൻ Dr. അനിൽ മുഹമ്മദ്‌ ഉത്ഘാടനം നിർവ്വഹിച്ചു.

 

 

ജമാഅത് പ്രസിഡന്റ് S. നസീർ ഹാജി അധ്യക്ഷത വഹിച്ചു. ശൂരനാട് മുസ്ലിം ജമാഅത് ചീഫ് ഇമാം ഹുസൈൻ അഹമ്മദ് മൗലവി ആമുഖ പ്രഭാഷണം നടത്തി. തഹ് ഫീലുൽ ഖുർആൻ കോളേജ് പ്രിൻസിപ്പൽ ആരിഫ് മൗലവി ദുആ നിർവ്വഹിച്ചു. കുട്ടികൾക്കുള്ള കൗൺസിലിംഗ് ക്ലാസ്സ്‌ ബാസിത്ത് ആൽവി നടത്തി. Advt. ഇബ്രാഹീം കുട്ടി, ജമാഅത് വൈസ് പ്രസിഡന്റ് കബീർ പന്തപ്ലാവിൽ, തഹ് ഫീലുൽ ഖുർആൻ കോളേജ് ചെയർമാൻ ഷാജി ഷെജിൽസ്, ദീനിയത് മദ്രസ ചെയർമാൻ അബ്ദുൽ ഖലീൽ,സജീവ് മുകളിൽ,അൻഷിദ് ഹനീഫ്, ഫിറോസ്ഖാൻ, k. P. റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജമാഅത് ജനറൽ സെക്രട്ടറി നവാസ് ചരിഞ്ഞയ്യത് സ്വാഗതവും ട്രഷറര്‍ ദിലീപ് കുരുവിക്കുളം നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *