മൂല്യനിർണ്ണയം ഏപ്രിൽ മൂന്ന് മുതൽ; വി.ശിവൻകുട്ടി

0

എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ മൂന്ന് മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മൂല്യനിർണ്ണയത്തിനായുള്ള 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കുമെന്നാണ് കണക്ക് പറയുന്നത്.അതെ ദിവസം തന്നെ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയവും 77 ക്യാമ്പുകളിലായി ആരംഭിക്കുമെന്നാണ് വിവരം. ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകളും ഏപ്രിൽ 3 ന് ആരംഭിക്കും. 8 ക്യാമ്പുകളിലായി 2200 അധ്യാപകർ ഇതിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണ്ണയ ക്യാമ്പുകളുടെ പ്രവർത്തനമെന്നും വിദ്യാഭ്യാസമന്ത്രിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *