എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു:വിജയശതമാനം 99.5.

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 61,449 പേർ എല്ലാ വിഷയത്തിനും A+ നേടി. വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ലയിലാണ്. ഏറ്റവും കുറവ് – തിരുവനന്തപുരം ജില്ലയും. ഏറ്റവും കൂടുതൽ A+ നേടിയ ജില്ല മലപ്പുറം.4115 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി. കഴിഞ്ഞ വർഷം 4934 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
പുനർമൂല്യ നിർണ്ണയത്തിനു മെയ് 12 മുതൽ 17 വരെ അപേക്ഷ നൽകാം.സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 5 വരെയാണ്. സർക്കാർ സ്കൂളുകളിൽ – 856, എയ്ഡഡ് സ്കൂളുകൾ – 1034 , അൺഎയ്ഡഡ് – 441 ഉം ആണ് നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾ.
കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം വിജയശതമാനം.99.87 ആണ് വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. 98.59-ശതമാനമാണ് ജില്ലയിലെ വിജയശതമാനം
വിദ്യാഭ്യാസ ജില്ലയിൽ പാല, മാവേലിക്കര വിദ്യാഭ്യാസ ജില്ലകളാണ് ഒന്നാമത്. പാലയും മാവേലിക്കരയും നൂറ് ശതമാനം വിജയം നേടി. ആറ്റങ്ങലാണ് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും പിന്നിൽ. 98.28-ശതമാനമാണ് വിജയം. കഴിഞ്ഞ വർഷവും വിജയശതമാനത്തിൽ ഒന്നാമത് പാലായും പിന്നിൽ ആറ്റിങ്ങലുമായിരുന്നു.
എ പ്ലസിൽ ഒന്നാമത് മലപ്പുറം
61449 കുട്ടികൾക്ക് സമ്പൂർണ എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുടുതൽ എ പ്ലസ്. 2331 സ്കൂളുകൾ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. 856 സർക്കാർ സ്‌കുളുകൾ നൂറ് ശതമാനം വിജയം നേടി. 1086 എയ്ഡഡ് സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടിയപ്പോൾ അൺ എയ്ഡഡ് മേഖലയിൽ 441 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി.
3024 സെന്റെറുകളിലായി 427020 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 426697 വിദ്യാർഥികൾ പരീക്ഷയെഴുതി. പ്രൈവറ്റ് വിഭാഗത്തിൽ 74 വിദ്യാർഥികൾ പരീക്ഷയെഴുതി.ഇതിൽ 424583 വിദ്യാർഥികൾ ഉന്നതപഠനത്തിന് യോഗ്യത നേടി.
ടി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ 3055 കുട്ടികൾ പരീക്ഷയെഴുതിയതിൽ 3055പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 99.48-ശതമാനമാണ് വിജയം. ടി.എച്ച്.എസ്.എൽ.സി. എച്ച.ഐ. വിഭാഗത്തിൽ 12 കുട്ടികൾ പരീക്ഷയെഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു. എ.എച്ച്.എസ്.എൽ.സിയിൽ പരീക്ഷയെഴുതിയ 66 കുട്ടികളും വിജയിച്ചു.