എസ്എസ്എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ്എസ്എൽസി/ റ്റിഎച്ച്എസ്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ദിവസം മുൻപായാണ് ഇത്തവണ ഫലംപ്രഖ്യാപനം.
ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത് 4.7 ലക്ഷം വിദ്യാർത്ഥികളാണ്. ഇതിൽ 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളുമാണുള്ളത്. മൊത്തം 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി മാർച്ച് 4 മുതൽ 25 വരെയായിരുന്നു പരീക്ഷാ നടന്നത്.
സർക്കാർ സ്കൂളുകളിൽ നിന്ന് 1,43557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്നായി 2,55360 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് 28188 കുട്ടികളുമാണ് പരീക്ഷ എഴുതി.ഗൾഫ് മേഖലയിൽനിന്നും 536 പേരും, ലക്ഷദ്വീപിൽനിന്നും 285 പേരും പരീക്ഷ എഴുതിയപ്പോൾ ഓൾഡ് സ്കീമിൽ 26 വിദ്യാർത്ഥികളും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നുണ്ട്.