ശ്രീനിവാസൻ വധക്കേസ് :പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി

0

 

ന്യുഡൽഹി : പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ പ്രതിചേർക്കപ്പെട്ട 17 പോപുലർ ഫ്രണ്ട് പ്രവർത്തകര്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിയിൽ വീഴ്ച സംഭവിച്ചുവെന്ന് സുപ്രിംകോടതി. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിശോധിക്കാതെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് എന്നും കോടതി പറഞ്ഞു. ജാമ്യത്തിനെതിരെ എൻഐഎ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു.

എസ്.ഡി.പി.​ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാനടക്കം 17 പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.പ്രതികൾക്ക് ജാമ്യം നൽകരുതെന്ന എൻ.ഐ.എ വാദം തള്ളിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത് .

കേസില്‍ 9 പ്രതികള്‍ ഒഴികെ 17 പേര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്‍ഐഎ അന്വേഷിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതികള്‍. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാൽ 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നാണ് കോടതി നിരീക്ഷണം.

അതേ സമയം, ജയിലിൽ കഴിയുന്ന പ്രതികളായ 7 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി. പ്രതികൾക്കെതിരെ പ്രഥമ പ്രഥമ ദൃഷ്ടി തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവർക്ക് ജാമ്യം നൽകിയാൽ കേസിനെ അട്ടിമറിക്കുമെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കോടതി ഉത്തരവ്.
.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *