ശ്രീനഗർ ഉൾപ്പടെ 5 വിമാനത്താവളം താത്കാലികമായി അടച്ചു

ജമ്മു: പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പാകിസ്താന്റെ ഭാഗത്തുനിന്നും പ്രകോപനമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രീനഗർ, അമൃത്സർ, ജമ്മു, ലേ, ധരംശാല എന്നീ വിമാനത്താവളങ്ങൾ താത്കാലികമായി ഇന്ന് ഒരു ദിവസത്തേക്ക് അടച്ചു. ജമ്മു കശ്‍മീരിലേക്ക് യാത്ര ചെയ്യരുതെന്നും അറിയിച്ചിട്ടുണ്ട്, പാകിസ്താനിലെ രണ്ടു വിമാനത്താവളങ്ങളും താത്കാലികമായി അടച്ചു.
അതേസമയം പാകിസ്താനിലെ പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു