സീവുഡ് , ശ്രീധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിൽ’ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം’
നവിമുംബൈ: സീവുഡ് (നെരൂൾ )ശ്രീധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇരുപത്തിആറാമത് മണ്ഡല പൂജ മഹോത്സവത്തിൻ്റെ ഭാഗമായി ‘ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം’ നടക്കും. ഡിസംബർ13 മുതൽ 20 വരെ നടക്കുന്ന സപ്താഹത്തിൽ സ്വാമി നിഖിലാനന്ദ സരസ്വതി യജ്ഞാചാര്യൻ ആയിരിക്കും. ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ആണ് ക്ഷേത്രം തന്ത്രി.
ഡിസംബർ 13 ന് വൈകുന്നേരം 6മണിക്ക് ഭദ്രദീപം തെളിയിക്കൽ.ആചാര്യ വരണം,ഭാഗവത മാഹാത്മ്യം എന്നിവയോടുകൂടി യജ്ഞത്തിന് തുടക്കമാകും.എഴാം ദിവസമായ ഡിസംബർ 20 വെള്ളിയാഴ്ച അവസാനിക്കും. സപ്താഹ മണ്ഡപത്തിൽ ഭക്തർക്ക് വിവിധ വഴിപാടുകൾ അർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
നവമ്പർ 16ന് ആരംഭിച്ച ക്ഷേത്രത്തിലെ മണ്ഡല പൂജ മഹോത്സവം ജനുവരി 14നാണ് അവസാനിക്കുക.