ചാടി നേടിയ സ്വർണ്ണത്തിളക്കം. ശ്രീരാജ് വെങ്ങോലയ്ക്ക് ഒളിമ്പ്യൻ ശ്രീജേഷിന്റെ അഭിനനനം.

0

കൂവപ്പടി ജി. ഹരികുമാർ

പെരുമ്പാവൂർ: തുടർച്ചയായ വിജയങ്ങളുടെ സന്തോഷത്തിലാണ് പെരുമ്പാവൂർ വെങ്ങോല സ്വദേശി ശ്രീരാജ്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ബംഗലൂരുവിലെ ‘സായി’ സ്റ്റേഡിയത്തിൽ മാർച്ച് ൪ മുതൽ 9 വരെ നടന്ന നാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 40 വയസ്സിനു മുകളിലുള്ളവരുടെ ലോംഗ് ജമ്പിൽ ശ്രീരാജ് വെങ്ങോല സ്വർണ്ണ മെഡൽ നേടി. 5.75 മീറ്റർ ചാടിയാണ് നേട്ടം കൈവരിച്ചത്. നേരത്തെ 4 x 100 മീറ്റർ റിലേയിൽ വെള്ളി മെഡൽ ലഭിച്ചിരുന്നു. സുഹൃത്തായ ശ്രീരാജിന്റെ സ്വർണ്ണനേട്ടം അറിഞ്ഞ് സായിയിലെ ഹോക്കി കോച്ചിംഗ് ക്യാമ്പിൽ ഉണ്ടായിരുന്ന ഒളിമ്പ്യൻ പി. ആർ. ശ്രീജേഷ് ശ്രീരാജിനെ വിളിച്ചുവരുത്തി പ്രത്യേകം അഭിനന്ദിച്ചു. അല്ലപ്രയിലെ കെ. എൽ. 40 – അരോമ ജെന്റ്സ് ബ്യൂട്ടി പാർലർ എന്ന ശ്രീരാജിന്റെ സ്ഥാപനത്തിൽ ശ്രീജേഷ് ഇതിനുമുമ്പും സൗഹൃദസന്ദർശനത്തിനായി എത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *