എനിക്ക് മതിയായി എന്ന് ശ്രീനി കഴിഞ്ഞ ദിവസം പറഞ്ഞു : സത്യന്‍ അന്തിക്കാട്

0
sathyan anthikkad sreenivasan

ശ്രീനിവാസന്റെ വിയോഗത്തില്‍ വിതുമ്പി അടുത്ത സുഹൃത്തായ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഇപ്പോള്‍ പോകുമെന്ന് കരുതിയിരുന്നില്ലെന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും താന്‍ ശ്രീനിയെ കാണാന്‍ പോകുമായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.

ശ്രീനി കുറേ നാളായി സുഖമില്ലാതെ കിടക്കുകയായിരുന്നു. ഒന്നും പ്രതികരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. എല്ലാവര്‍ക്കും അറിയാവുന്നതാണ് ഞാനും ശ്രീനിവാസനും തമ്മിലുള്ള ആത്മബന്ധം. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പോകാറുണ്ടായിരുന്നു. മിനിഞ്ഞാന്നും സംസാരിച്ചിരുന്നു. അതിനിടയ്ക്ക് പുള്ളി ഒന്ന് വീണു. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. സര്‍ജറിയൊക്കെ കഴിഞ്ഞു. ഞാന്‍ വിളിച്ചപ്പോള്‍ നടന്നു തുടങ്ങി. വാക്കറില്‍ നടക്കാന്‍ പറ്റുമെന്നാണ് വിചാരിക്കുന്നത്. സത്യന്‍ അന്തിക്കാട് പറയുന്നു.

ഇപ്പോഴും പോകും എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല. ഞാന്‍ എപ്പോഴും വന്ന് അദ്ദേഹത്തെ ചാര്‍ജ് ചെയ്യും. രണ്ടാഴ്ച കൂടുമ്പോള്‍ വീട്ടില്‍ പോകും. രാവിലെ തൊട്ട് വൈകുന്നേരം വരെ വീട്ടിലിരിക്കും. ബുദ്ധിയും ചിന്തകളുമൊക്കെ വളരെ ഷാര്‍പ്പാണ്. കഴിഞ്ഞ പ്രാവശ്യം എന്നോട് പറഞ്ഞു, മതിയായി എനിക്ക് എന്ന്. കുറച്ച് കാലമായി അസുഖമായി കിടക്കുകയാണല്ലോ. അതൊന്നും നോക്കിയിട്ട് കാര്യമില്ല നമുക്ക് തിരിച്ചുവരാമെന്ന് ഞാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് സന്ദേശം വീണ്ടും ചര്‍ച്ചായയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ സത്യന്‍ അന്തിക്കാട് വിതുമ്പി.

മലയാള സിനിമയിലെ ഐക്കോണിക് കൂട്ടുകെട്ടായിരുന്നു സത്യന്‍ അന്തിക്കാടും ശ്രീനിവസാനും. മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ടിപി ബാലഗോപാലന്‍ എംഎ മുതല്‍ ഞാന്‍ പ്രകാശന്‍ വരെയുള്ള സിനിമകള്‍ക്കായി ഇരുവരും കൈ കോര്‍ത്തു. ശ്രീനിയില്ലെങ്കില്‍ താനില്ല എന്ന് പലപ്പോഴായി സത്യന്‍ അന്തിക്കാട് പറഞ്ഞിട്ടുണ്ട്.

 

ഡയാലിസിസിനായി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. 69 വയസായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇന്ന് വിരാമമായത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭ. 1976 ല്‍ പുറത്തിറങ്ങിയ മണിമുഴക്കത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. 2018 ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ ആണ് ഒടുവിലെഴുതിയ സിനിമ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *