ശ്രീനിവാസൻ വധക്കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

0

പാലക്കാട്  : ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ.കാരക്കുന്ന് പഴേടം സ്വദേശി ഷംനാദ് ആണ് അറസ്റ്റിലായത്. ഇയാളെ കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കി. കൊച്ചിയില്‍ വിനോദയാത്രക്ക് എത്തിയപ്പോഴാണ് ഷംനാദിനെ എന്‍ ഐ എ സംഘം പിടികൂടിയത്. ഷംനാദിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഉള്‍പ്പെടെ എന്‍ ഐ എ പരിശോധന നടത്തിയിരുന്നു.

2022 ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കേസ് എൻ.ഐ.എ ഏറ്റെടുത്തിരുന്നു. എലപ്പുള്ളി സ്വദേശിയും എസ്‍.ഡി.പി.ഐ ഭാരവാഹിയുമായിരുന്ന സുബൈര്‍ വധത്തി​ന്‍റെ പിറ്റേന്നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *