ശ്രീനാരായണ മന്ദിരസമിതി ഉല്ലാസ് നഗർ യൂണിറ്റ് വാർഷികം ആഘോഷിച്ചു.

ഉല്ലാസ് നഗർ: ശ്രീനാരായണ മന്ദിരസമിതി ഉല്ലാസ് നഗർ യൂണിറ്റ് ഇരുപതാമത് വാർഷികം ആഘോഷിച്ചു. ഉല്ലാസ് നഗർ ഈസ്റ്റ് ക്യാമ്പ് നമ്പർ നാലിലുള്ള സാർവ്വജനിക് മിത്രമണ്ഡൽ ഹാളിൽ നടന്ന ആഘോഷ പരിപാടിക ളോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽശ്രീനാരായണ മന്ദിരസമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അദ്ധ്യക്ഷനായിരുന്നു. മഹാരാഷ്ട്രയിലെ ആദിവാസിമേഖലയിൽനിന്നും ആദ്യമായി പരിസ്ഥിതിയിലും പൊളിറ്റിക്കൽ സയൻസിൽ എംഫിലും ഡോക്ടറേറ്റും നേടിയ മുർബാഡ് താലൂക്കിലെ കിസ്സൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദിവാസി വനിത കവിത വരേ-ഭാൽകെ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സമിതി ചെയർമാർ എൻ. മോഹൻദാസ്, സോണൽ സെക്രട്ടറി പി. കെ. ആനന്ദൻ , ലോകകേരളസഭ അംഗം ടി. വി. രതീഷ്, വനിതാ വിഭാഗം കൺവീനർ സുമ പ്രകാശ്, മേഖലാ കൺവീനർ ദീപാ മഹേന്ദ്രൻ, മുൻ സോണൽ സെക്രട്ടറിമാരായ എം. ജി. .രാഘവൻ, പി.കെ .ലാലി ,പുഷ്പ മാർബ്രോസ് എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി ഗീത സജി സ്വാഗതവും കൗൺസിൽ അംഗം ഹരീഷ് ചാണശ്ശേരി കൃതജ്ഞതയും പറഞ്ഞു. ഉല്ലാസ് നഗറിലെ വിവിധ സംഘടനാ ഭാരവാഹികൾ, മുതിർന്ന പൗരന്മാർ എന്നിവരെ ആദരിച്ചു..യുവയുടെ പ്രവർത്തകരായ ദിവ്യ പ്രകാശ്, പ്രതിഭ പ്രദീപ് എന്നിവർ അവതാരകരായിരുന്നു.