“ശ്രീനാരായണ ഗുരു സ്വജീവിതം സമൂഹത്തിനായി സമർപ്പിച്ച വ്യക്തി”- മാർപ്പാപ്പ

0

 

 

 

 

ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ചസർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ലോകമത സമ്മേളനം നടക്കുന്നത് .സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്നലെ സ്നേഹ സംഗമം നടന്നു. 15 രാജ്യങ്ങളിൽ നിന്നായി വിവിധ മത മേലധ്യക്ഷൻമാർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട് . നാളെ സമ്മേളനം സമാപിക്കും.

 

വത്തിക്കാൻ: വർത്തമാനകാലത്ത് ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശം ഈ കാലത്ത് ഏറെ പ്രസക്തമാണെന്നും സ്വന്തം ജീവിതം സമൂഹത്തിൻ്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയായിരുന്നു ഗുരുവെന്നും ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവ മത സമ്മേളനത്തിലാണ് മാർപ്പാപ്പയുടെ പരാമർശം.
രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിൻ്റെ സന്ദേശം ഏറെ പ്രസക്തമാണെണെന്നും ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണെന്നും മാർപ്പാപ്പ പറഞ്ഞു. ശിവഗിരി മഠം സംഘടിപ്പിക്കുന്ന സർവ മത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ആണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചത്.

ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ നൂറുവർഷം മുമ്പ് സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ്‌ ലോക സർവമത സമ്മേളനം വത്തിക്കാനിൽ സംഘടിപ്പിക്കുന്നത്‌. മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഗുരു രചിച്ച ദൈവദശകം പ്രാർഥന ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിച്ചാണ് സമ്മേളനം ആരംഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *