വേനൽക്കാല സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ

0

തിരുവനന്തപുരം: വേനൽക്കാല അവധി തിരക്ക് നിയന്ത്രിക്കുന്നതിനായി സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ വരുന്നു. എറണാകുളം ജംഗ്ഷനും ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷനും ഇടയിലാകും സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കുക.

എറണാകുളത്ത് നിന്നും വൈകിട്ട് 7.10-ഓടെയാകും ട്രെയിൻ സർവീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷൻ-ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ സ്‌പെഷ്യൽ എന്നാണ് ട്രെയിനിന് പേര് നൽകിയിരിക്കുന്നത്.

ഏപ്രിൽ 19, 26, മെയ് 3,10,17,24,31 എന്നീ തീയതികളിലാകും സർവീസ് ലഭിക്കുക. ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ സ്‌പെഷ്യൽ ട്രെയിൻ രാവിലെ 5.10-ന് ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷനിൽ നിന്നും സർവീസ് ആരംഭിക്കും. ഏപ്രിൽ 22,29, മെയ് 6,13,20,27, ജൂൺ മൂന്ന് എന്നീ തീയതികളിലാകും സർവീസ് ലഭിക്കുക.

സെക്കന്ദരാബാദ്-കൊല്ലം-സെക്കന്ദരാബാദ് സെക്ടറിലും ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട്. 07193 എന്ന സെക്കന്ദരാബാദ്-കൊല്ലം സ്‌പെഷ്യൽ ട്രെയിൻ ഏപ്രിൽ 17,24, മെയ് 1,8,15,22,29, ജൂൺ 5,12,19,26 എന്നീ തീയതികളിൽ സർവീസ് നടത്തും. വൈകിട്ട് 6.40-ഓടെ സെക്കന്ദരാബാദിൽ നിന്നും പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാത്രി 11.55-ന് കൊല്ലത്തെത്തും.

കൊല്ലം-സെക്കന്ദരാബാദ് സ്‌പെഷ്യൽ ട്രെയിൻ ഏപ്രിൽ 19,26, മെയ് 3,10,17,24,31, ജൂൺ 7,14,21,28 എന്നീ തീയതികളിൽ പുലർച്ചെ 2.30-ന് കൊല്ലത്ത് നിന്നും സർവീസ് ആരംഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *