ഇന്ത്യൻ സ്ത്രീകളുടെ സിന്ദൂരം മയിച്ചപ്പോൾ ഓപ്പറേഷൻ സിന്ദൂർ വഴി മറുപടി

0

ബിജു.വി

നിരപരാധികളായ 26 ഇന്ത്യക്കാരുടെ രക്തം വീണ പഹൽഗാം ഭീകരാക്രമണത്തിന് 14 ദിവസത്തിനു ശേഷം ഇന്ത്യയുടെ തിരിച്ചടി മലയാളിയായ രാമചന്ദ്രൻ ഉൾപ്പടെയുള്ള ഭാര്യമാരുടെ സീമന്തരേഖയിലെ സിന്ദൂരം മായിച്ച പാകിസ്ഥാൻ തീവ്രവാദികൾക്ക് ഇന്ത്യൻ സേന നൽകിയത് കനത്ത മറുപടിയാണ്.

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യയുടെ തിരിച്ചടി. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമത്തിലൂടെ സൈന്യം പ്രതികരിച്ചു. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. പാക് അധീന കശ്മീര്‍ അടക്കമുള്ള പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു.

ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്ലി, മുരിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഏപ്രിൽ 22 നാണ് കശ്മീരിലെ പഹൽഗാമിൽ നുഴഞ്ഞുകയറിയ ഭീകരർ വിനോദസഞ്ചാരികളെ ആക്രമിച്ച് 26 പേെര വധിച്ചത്.പുൽവാമയ്ക്ക് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *