നവിമുംബൈ: സീവുഡ്‌സിലെ ശ്രീ ധർമശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ മണ്ഡലകാല ഉത്സവത്തിന് സമാരംഭം കുറിച്ചു കൊണ്ട്, നവംബർ16വൈകുന്നേരം 7മണിക്ക് , സുപ്രസിദ്ധ പ്രചോദന പ്രഭാഷകയും മാനേജ്‌മെന്റ് എക്സ്പെർട്ടുമായ പ്രൊഫ.സരിത അയ്യർ ‘ശ്രീമദ് ഭാഗവതത്തിലെ സ്തുതികൾ’ എന്ന വിഷയത്തെ അധികരിച്ച്‌ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും.
സിവിൽ സർവീസ് പരിശീലകയും ഏറ്റുമാനൂരപ്പൻകോളേജിൽ അസ്സോസിയേറ്റ് പ്രഫസറുമായ സരിത അയ്യർ
കേരളത്തിലെ ആദ്ധ്യാത്മിക പ്രഭാഷകരിൽ പ്രമുഖയാണ്.
നൃത്തനൃത്യങ്ങളും സപ്താഹപ്രഭാഷണങ്ങളും ഘോഷയാത്രയും ഗാനസന്ധ്യകളും ചേർന്ന് അതിവിപുലമായ രീതിയിലാണ് മണ്ഡലകാല ഉത്സവം സംഘടിപ്പിച്ചിട്ടുള്ളത് എന്നും എല്ലാ വിശ്വാസികളേയും ആഘോഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *