പ്രതിപക്ഷ ബഹിഷ്ക്കരണത്തോടെ പ്രത്യേക നിയമസഭാസമ്മേളനത്തിന് തുടക്കം
മുംബൈ: സ്പീക്കർ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിനായുള്ള മഹാരാഷ്ട്ര നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചു. ബുൽധാന ജില്ലയിലെ മൽക്കാപൂർ നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച, ബി.ജെ.പി എം.എൽ.എ ചെയിൻസുഖ് സഞ്ചേതി സത്യപ്രതിജ്ഞ ചെയ്‌ത ആദ്യ നിയമസഭാംഗത്വമായ ഉടനെ പ്രതിപക്ഷ പാർട്ടികൾ ആദ്യ ദിവസത്തെ നിയമസഭാ നടപടികൾ നടപടികൾ ബഹിഷ്‌കരിച്ചു .
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇവിഎം) കൃത്രിമം കാണിച്ചതിൽ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിപക്ഷത്തിൻ്റെ പ്രഥമദിന ബഹ്‌ഷ്ക്കരണം . അങ്ങനെ ,കോൺഗ്രസ്-ശിവസേന (യുബിടി)- എൻസിപി (എസ്‌പി) എംഎൽഎമാർ ഇന്നത്തെ ദിവസം സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്ന് വിട്ടുനിന്നു.മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രിമാരായ ഏകനാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, സകോലി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളെയെ വിളിച്ചെങ്കിലും സഭയിൽ നിന്ന് പുറത്തുപോകാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം. വിധാൻ സഭ മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച ഛത്രപതി ശിവജി മഹാരാജിൻ്റെ പ്രതിമയിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രതിപക്ഷ അംഗങ്ങൾ പിന്നീട് ഒത്തുകൂടി.താഥവസരത്തിൽ സംസ്ഥാന നിയമസഭയിൽ ശിവസേനയെ (യുബിടി) നയിക്കുന്ന ഭാസ്‌കർ ജാദവ് തങ്ങളുടെ നിലപാട് വ്യക്തമാക്കികൊണ്ട് സംസാരിച്ചു.: “എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഞങ്ങൾ എതിരല്ലെങ്കിലും ഇന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു. മഹായുതി സഖ്യത്തിന് അഭൂതപൂർവമായ ജനവിധി ലഭിച്ചു. ഇത് യഥാർത്ഥ ജനവിധി അല്ലാ എന്നും ഇവിഎമ്മിൻ്റെ സഹായത്തോടെ നേടിയെടുത്തതാണെന്നും നമുക്കെല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പിൽ ഇവിഎം ഉപയോഗിക്കുന്നതിനെതിരായ പ്രതിഷേധ സൂചകമായി, സമ്മേളനത്തിൻ്റെ ആദ്യ ദിവസം സത്യപ്രതിജ്ഞ ചെയ്യേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു” .