എസ്.പി.സി ജില്ലാ ക്യാമ്പിൽ ഡി.ഐ.ജി കുട്ടികളുമായി സംവദിച്ചു

കരുനാഗപ്പള്ളി: കൊല്ലം സിറ്റിയിലെ സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായ് 2025 ഫെബ്രുവരി 06 മുതൽ 09 വരെ കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി മെമ്മോറിയൽ എച്ച് എസ്സ് എസ്സിൽ വച്ച് നടക്കുന്ന സഹവാസ ക്യാമ്പിൽ ഇന്ന് (07.02.2025) തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ശ്രീമതി അജിതാ ബേഗം ഐ.പി.എസ് സന്ദർശിക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്യ്തു. എസ്സ്.പി.സി യിലൂടെ കുട്ടികളിൽ വളർത്തിയെടുക്കേണ്ട നല്ല ശീലങ്ങളെ പറ്റിയും കഠിനാധ്വാനത്തിലൂടെ എങ്ങനെ കുട്ടികൾക്ക് ഭാവിയിൽ ഉന്നത പദവിയിൽ എത്തിച്ചേരാമെന്നതിനെ പറ്റിയുമുള്ള ആശയങ്ങൾ ശ്രീമതി അജിതാ ബേഗം കുട്ടികളുമായ് പങ്കുവച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്യ്തു.
06.02.2025 വ്യാഴാഴ്ച മുതലാണ് ജില്ലയിലെ സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായുള്ള സഹവാസ ക്യാമ്പ് ആരംഭിച്ചത്. കൊല്ലം സിറ്റി പോലീസ് ജില്ലയിലെ എസ്.പി.സി യുടെ നോഡൽ ഓഫീസർ കൂടിയായ അഡീഷണൽ എസ്.പി ശ്രീ ജിജി എൻ ന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ (06.02.2025) ചേർന്ന യോഗത്തിൽ കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ ശ്രീമതി അഞ്ജലി ഭാവന ഐ.പി.എസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കൊല്ലം സിറ്റിയിലെ 34 സ്‌കൂളുകളിൽ നിന്നുള്ള സീനിയർ കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ശ്രീ ദീപക്ക് ധൻകർ ഐ.പി.എസ്, കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷൈനി വി, വാർഡ് കൗൺസിലറായ ശ്രീമതി സുഷ അലക്‌സ്, ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്‌കൂൾ എച്ച്.എം മുർഷിദ് എ.എൻ, കെ.പി.ഓ.എ ജില്ലാ സെക്രട്ടറി ശ്രീ. ജിജു സി നായർ, കെ.പി.എ ജില്ലാ സെക്രട്ടറി ശ്രീ. വിമൽകുമാർ സി എന്നിവർ ഉദ്ഘാടന യോഗത്തിൽ സന്നിഹിതരായിരുന്നു. പാരിപ്പള്ളി അമൃത എച്ച്.എസ്സ്.എസ്സിലെ കമ്യൂണിറ്റി പോലീസ് ഓഫീസർ ആയ ശ്രീ. സുഭാഷ് ബാബു യോഗത്തിൽ സ്വാഗതം ആശംസിക്കുകയും കൊല്ലം ഡി.എച്ച്.ക്യൂ എ.എസ്.ഐ ശ്രീ ഹരി എസ് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്യ്തു.