ബഹിരാകാശ നിലയത്തിൽനിന്ന് എന്നു തിരികെയെത്തുമെന്നറിയാതെ സുനിത

0

വാഷിങ്ടൻ : ഇന്ത്യൻ വംശജ സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽനിന്ന് എന്നു തിരികെയെത്തുമെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നു നാസ. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ മൂലമാണ് ഇരുവരുടെയും ഭൂമിയിലേക്കുള്ള മടക്കയാത്ര ഒരു മാസത്തിലേറെയായി അനിശ്ചിതത്വത്തിലായത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ ത്രസ്റ്റർ തകരാറുകളും ഹീലിയം ചോർച്ചയുമാണു യാത്ര വൈകാൻ കാരണം. ജൂൺ പകുതിയോടെ തിരികെയെത്താനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം യാത്ര പലതവണ നീട്ടിവയ്ക്കുകയായിരുന്നു. ബഹിരാകാശ പേടകത്തിലെ സങ്കീർണതകൾ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും പുതിയ മടക്കത്തീയതി നിശ്ചയിച്ചിട്ടില്ലെന്നും നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് അഭിപ്രായപ്പെട്ടു.

ബദൽ പദ്ധതികൾ അവലോകനം ചെയ്യുന്നുണ്ടെന്നും സ്റ്റിച്ച് സൂചിപ്പിച്ചു. ഡോക്കിങ് സമയത്തു സംഭവിച്ച പ്രശ്നങ്ങൾ മനസ്സിലാക്കാൻ ന്യൂ മെക്സിക്കോയിലെ എൻജിനീയർമാർ സ്പെയർ ത്രസ്റ്ററിൽ പരിശോധന പൂർത്തിയാക്കി. ജൂൺ 6നു പേടകം ബഹിരാകാശ നിലയത്തെ സമീപിച്ചപ്പോൾ 5 ത്രസ്റ്ററുകൾ കേടായി. അതിനുശേഷം 4 ത്രസ്റ്ററുകൾ വീണ്ടും പ്രവർത്തിപ്പിച്ചു. കൂടുതൽ വിവരശേഖരണത്തിനായി ഈ ആഴ്‌ച ബഹിരാകാശ നിലയത്തിൽ പേടകം ഡോക്ക് ചെയ്യുമ്പോൾ ത്രസ്റ്ററുകൾ പരീക്ഷിക്കാൻ പദ്ധതിയുണ്ടെന്നു ബോയിങ് െകാമേഴ്സ്യൽ ക്രൂ പ്രോഗ്രാം മാനേജർ മാർക്ക് നാപ്പി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *