അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണം: കെ. സുരേന്ദ്രന്‍റെ പദയാത്ര ഗാനം വൈറൽ
തിരുവനന്തപുരം .ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഗാനവും വിവാദത്തിൽ. പദയാത്ര ഗാനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പരാമർശം വന്നതാണ് കേട്ടവരെ ഞെട്ടിച്ചത്.
അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ എന്നാണ് ഗാനത്തിലെ വരി. പഴയ യുപിഐ ഗവണ്‍മെന്‍റിനെതിരെ ഉണ്ടാക്കിയിരുന്ന ഗാനം പൊടിതട്ടിയെടുത്തതാണോ അതിലെ വരികള്‍ ചേര്‍ത്തപ്പോള്‍ പറ്റിയതാണോ, ഇനി ആര്‍ട്ടി ഫിഷ്യല്‍ ഇന്‍റലിജന്‍സ് ചാറ്റ് ജിപിടി വഴി തയ്യാറാക്കിയ ഗാനമാണോ എന്നൊക്കെ സംശയം ഉയര്‍ന്നിട്ടുണ്ട്.
ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന ഗാനമാണ് പുലിവാല് പിടിച്ചത്. പദയാത്രാ പോസ്റ്ററില്‍ എസ് സി എസ്ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം എന്ന പരാമര്‍ശം വിവാദമായിരുന്നു.