വയനാട്ടില്‍ അമ്മയെ മര്‍ദിച്ച് മകന്‍: പൊലീസ് സ്വമേധയാ കേസെടുത്തു

0

പുല്‍പ്പള്ളി: വയനാട്ടില്‍ അമ്മയെ മര്‍ദിച്ച് മകന്‍. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം. മകന്‍ അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാരോട് പരാതി പറയാന്‍ അമ്മ തയ്യാറായില്ല.പാതിരി തുരുത്തിപ്പള്ളി മെല്‍ബിന്‍ തോമസ് (33) ആണ് അമ്മ വത്സലയെ മര്‍ദിച്ചത്. സമീപവാസികളാണ് സംഭവത്തിന്റെ ദൃശ്യം പകര്‍ത്തിയത്.

തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും മകനെതിരെ പരാതി നല്‍കാന്‍ അമ്മ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.മെല്‍ബിനും സഹോദരന്‍ ആല്‍ബിനും സ്ഥിരമായി മാതാപിതാക്കളെ മര്‍ദിക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞതായി തൊട്ടടുത്ത വാര്‍ഡിലെ മെമ്പര്‍ പറഞ്ഞു. അമിതമായി മദ്യപിച്ചെത്തിയാണ് മര്‍ദനം. ഇത്തരത്തില്‍ മെല്‍ബിന്‍ പിതാവിനെ മര്‍ദിക്കുന്ന ഒരു ദൃശ്യവും പുറത്തുവന്നിരുന്നു.

രാത്രിയില്‍ മെല്‍ബിന്റെ അടിയേറ്റ് നിലത്ത് വീഴുന്ന അച്ഛനാണ് വീഡിയോയില്‍ ഉള്ളത്. അടിയില്‍ അച്ഛന് ബോധം നഷ്ടപ്പെട്ടിരുന്നു. ഇതിന് ശേഷം മെല്‍ബിന്‍ അച്ഛനെ ഉയര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ഉണ്ട്. മക്കളുടെ മര്‍ദനം ഭയന്ന് കഴിഞ്ഞ കുറേ നാളുകളായി അടുത്ത വീട്ടിലെ പശുത്തൊഴുത്തിലാണ് മാതാപിതാക്കള്‍ കിടന്നുറങ്ങുന്നതെന്നും വിവരമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *