ലഹരി ഉപയോഗം വിലക്കിയ അമ്മയെ മകനും കാമുകിയും ചേര്‍ന്ന് മര്‍ദിച്ചു

തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിന് അമ്മയെ മകനും കാമുകിയും ചേര്‍ന്ന് മര്‍ദിച്ചു. വിതുര പൊലീസ് മകന്‍ അനൂപിനെ(23 )യും പത്തനംതിട്ട സ്വദേശി സംഗീതയെയും അറസ്റ്റുചെയ്തു. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. ഇരുവരേയും നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് അമ്മ മേഴ്‌സിയെ അനൂപും സംഗീതയും എല്ലാവരും നോക്കിയിരിക്കെ റോഡിലേക്ക് വലിച്ചിഴച്ചാണ് മര്‍ദിച്ചതെന്ന് നാട്ടുകാർ പറയുന്നു .അനൂപും സംഗീതയും വീട്ടിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് പതിവെന്ന് മേഴ്‌സി പൊലീസിന് മൊഴി നല്‍കി.