സോമന്‍സ് ലെഷര്‍ ടൂർ, ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും
കേരളത്തിലെ മുന്‍നിര വിദേശ ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലെഷര്‍ ടൂര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി സെലിബ്രിറ്റി താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. കമ്പനിയുടെ പാലാരിവട്ടം ഓഫീസ് കോണ്‍ഫറന്‍സ് റൂമില്‍ നടന്ന ചടങ്ങില്‍ ഇരുവരെയും അംബാസിഡര്‍മാരായി ഔദ്യോഗികമായി തിരഞ്ഞെടുത്തതായി കമ്പനിയുടെ എം.ഡി എം.കെ സോമന്‍ പ്രഖ്യാപിച്ചു. സാഹസികതയും യാത്രകളോടുള്ള താരങ്ങളുടെ അടങ്ങാത്ത അഭിനിവേശവുമാണ് ഇരുവരെയും ബ്രാന്‍ഡ് അംബാസിഡര്‍മാരായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഈ ചടങ്ങ് ഒരു സൗഹൃദത്തിന്റെ മാത്രമല്ല, സോമന്‍സിന്റെ മുന്നോട്ടുള്ള യാത്രയുടെ പുതു ചുവടുവയ്പ്പ് കൂടിയാണെന്ന് എം.ഡി എം.കെ സോമന്‍ കൂട്ടിച്ചേര്‍ത്തു.
അംബാസിഡര്‍മാരായി ചുമതലയേറ്റതിന് പിന്നാലെ സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ ആറാമത് അന്റാര്‍ട്ടിക്ക സൗത്ത് അമേരിക്ക ട്രിപ്പിന്റെ ആദ്യ ടിക്കറ്റ് ഇരുവരും ബുക്ക് ചെയ്തു. പുതിയ ചുവടുവയ്പ്പിലൂടെ പ്രായഭേദമന്യേ മലയാളികളുടെ യാത്രാ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാനും യാത്രികര്‍ക്കായി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുവാനുമുള്ള സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുവാനുള്ള അവസരമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും പ്രതികരിച്ചു. 15,16,17 തീയതികളില്‍ കൊച്ചി ഹോളിഡേ ഇന്‍-ല്‍ നടക്കുന്ന സോമന്‍സ് ലെഷര്‍ ടൂര്‍സിന്റെ 14-ാമത് ട്രാവല്‍ ഉത്സവിന് ഇരുവരും ആശംസകള്‍ നേര്‍ന്നു. അടുത്ത വര്‍ഷത്തേയ്ക്കുള്ള യാത്രകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള അവസരം ട്രാവല്‍ ഉത്സവില്‍ ലഭിക്കും.