കല്ലറ നൂറ്റിപ്പത്ത് നെറ്റിത്തറ കോളനിയിലേക്കുള്ള വഴിയില്‍ വെളിച്ചമെത്തി
കല്ലറ: (വൈക്കം) ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് നൂറ്റിപ്പത്ത് നെറ്റിത്തറ കോളനി നിവാസികള്‍ക്കിത് സ്വപ്നസാക്ഷാത്കാരം. കോളനിയിലേക്കുള്ള വഴിയില്‍ വെളിച്ചമില്ലാതെ കഷ്ടപ്പെട്ടത് ശ്രദ്ധയില്‍ പെട്ടതോടെ തോമസ് ചാഴികാടന്‍ എംപി ഒരു വര്‍ഷം മുമ്പ് നല്‍കിയ വാഗ്ദാനമായിരുന്നു വഴി വിളക്ക് സ്ഥാപിക്കുമെന്നത്. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ച് 20 സോളാര്‍ എല്‍ഇഡി വിളക്കുകളാണ് സ്ഥാപിച്ചത്. സോളാര്‍ ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം തോമസ് ചാഴികാടന്‍ എംപി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ ശശികുമാര്‍, ജോയി കോട്ടായില്‍, വാര്‍ഡംഗം ഷൈനി ബൈജു, സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപ് പി ജെ, സി പി ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫിലിന്ദ്രന്‍, കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് സാജുമോന്‍ ജോസഫ്, എഡിഎസ് പ്രസിഡന്റ് രാജിമോള്‍, സിഡിഎസ് അംഗം അംബിക വിജയന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ഷങ്ങളായുള്ള തങ്ങളുടെ ആഗ്രഹം സഫലമാക്കിയ എംപിയെ ആശംസകളോടെയാണ് കോളനിക്കാര്‍ യാത്രയാക്കിയത്.