സോഹാറിൽ സ്മാർട്ട് സിറ്റി പദ്ധതി സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു
മസ്കത്ത്: സോഹാറിൽ സ്മാർട്ട് സിറ്റി പദ്ധതി സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് ഭവന, നഗരാസൂത്രണ മന്ത്രാലയം. സുഹാർ ഇൻവെസ്റ്റ്മെൻറ് ഫോറത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്.
62,40,000 ച തുരശ്ര മീറ്റർ വിസ്തീർണത്തിലായിരിക്കും സ്മാർട്ട് സിറ്റി പദ്ധതിയൊരുക്കുക. ഇതിൽ 15 അയൽപക്ക ങ്ങൾ, രണ്ട് സെൻട്രൽ പാർക്കുകൾ, മ്യൂസിയം, യൂനിവേഴ്സിറ്റി, എക്സിബിഷൻ സെൻറർ, കായിക കേന്ദ്രം എന്നിവയുണ്ടാകും.
സോഹാർ വിമാനത്താവളത്തിന് സമീപവും സോഹാർ തുറമുഖത്തു നിന്ന് 30 മിനിറ്റുകൊണ്ട് എത്താവുന്ന ദൂരത്തിലുമാണ് നഗരം. പ്രധാന റോഡുകൾക്കും എക്സ്പ്രസ് വേക്കും സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. ‘5 മിനിറ്റ് സിറ്റി’ എന്ന ആശയത്തിലൂന്നിയായിരിക്കും പദ്ധതി നടപ്പാക്കുക.