സുഹാർ മലയാളി സംഘം മെഗാതിരുവാതിര സം ഘടിപ്പിക്കുന്നു.
സുഹാർ: സുഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറുമായി സഹകരിച്ച് മെഗാതിരുവാതിര സം ഘടിപ്പിക്കുന്നു.
ഏപ്രിൽ 19 വെള്ളിയാഴ്ച്ച സുഹാറിൽ അരങ്ങേറുന്ന പരിപാടിയിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള 13 വയസിനു മുകളിൽ പ്രായമുള്ള നാനൂറോളം നിർ ത്തകിമാർ പങ്കെടുക്കുമെന്ന് സുഹാർ മലയാളി സംഘം ഭാരവാഹികൾ അറിയിച്ചു.
മെഗാതിരുവാതിര ഒമാനിലെ ഏറ്റവും വലിയ നൃത്ത പരിപാടി എന്ന നിലയിൽ റെക്കോർഡ് സൃഷ്ടിക്കുമെന്ന് മലയാളി സംഘം വിമൻസ് കോർഡിനേറ്റർ ജ്യോതി മുരളി പറഞ്ഞു.
കേരളീയ വനിതകളുടെ തനതായ സംഘനൃത്തമാണ് തിരുവാ തിരകളി. ലാസ്യഭാവത്തിൽ ഊന്നിയുള്ള തിരുവാതിരകളി ഓണക്കാലത്ത് വ്യാപകമായി സംഘടിപ്പിക്കപ്പെടുമെങ്കിലും ധനുമാസത്തിലെ തിരുവാതിര നാളിലാണ് കൂ ടുതലായി നടത്തപ്പെടാറു ള്ളതെന്നും അവർ പറഞ്ഞു.
തിരുവാതിര കളി അതിന്റെ തനിമ ചോരാതെ മെഗാ രൂപമായി അവതരിപ്പിക്കു കയാണ് ലക്ഷ്യം.
ഒമാനിൽ ആദ്യമായി അരങ്ങേറുന്ന ഈ വലിയ ന്യത്തോത്സവത്തിൽ ഭാഗമാകാൻ താത്പര്യമുള്ള 13 വയസിനു മുകളിൽ പ്രായമുള്ള വനിതകൾ +968 95154486 നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.