SOG കമാൻഡോ വിനീതിൻ്റെ ആത്മഹത്യ /അധികാരികൾ അവധി നൽകാത്തതിൻ്റെ പേരിലെന്ന് ബന്ധുക്കൾ

0

കോഴിക്കോട് : അരീക്കോട് തണ്ടർബോൾട്ട് ആസ്ഥാനത്ത് ആത്മഹത്യ ചെയ്ത എസ്ഓജി കമാൻഡോ വിനീതിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .നിലവിൽ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മഞ്ചേരി സർക്കാർ മെഡിക്കൽ കോളജിലാകും പോസ്റ്റുമോർട്ടം നടക്കുക. വിനീതിൻ്റെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി ഒൻപതരയോടെഎകെ 47 തോക്ക് ഉപയോഗിച്ച്‌ വിനീത് സ്വയം നിറയൊഴിക്കുകയായിരുന്നു.

അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് മാനസികപ്രയാസത്തിലായിരുന്നു വിനീതെന്ന് സഹപ്രവർത്തകർ പറയുന്നു.ഭാര്യ മൂന്ന് മാസം ഗർഭിണിയാണ്. ഭാര്യയെ പരിചരിക്കാനായി ലീവ് ചോദിച്ചെങ്കിലും നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

2011 തണ്ടർബോൾട്ട് ബാച്ചിലെ അംഗമായ വിനീത് 30 ദിവസത്തെ സൈനിക പരിശീലനത്തിനായി  ക്യാംപിലെത്തിയതായിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *