ശോഭാ സുരേന്ദ്രനെതിരേ ബിജെപിയിൽ പൊട്ടിത്തെറി
തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരേ ബിജെപി വൈസ് പ്രസിഡന്‍റ് പി. രഘുനാഥ് രംഗത്ത്. ബിജെപിയിൽ ആളെ ചേർക്കുന്നത് ദല്ലാളുമാരെ വെച്ചല്ലെന്നും ദല്ലാളുമാര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ലെന്നും പി രഘുനാഥ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
രഘുനാഥിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ദല്ലാളുമാര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല. … ഇത്തരം കളങ്കിതകൂട്ടുകെട്ട് പൊതു പ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ല…. BJP യില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല….. BJP യില്‍ കൃത്യമായ സംഘടനാ വ്യവസ്ഥയുണ്ട്ന്ന് പ്രവര്‍ത്തകര്‍ക്കും പൊതു സമൂഹത്തിനും അറിയാം… വിവാദങ്ങള്‍ കോണ്‍ഗ്രസ്സിന് വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണം. കോണ്‍ഗ്രസിന്റെ വാദങ്ങളും ആരോപണങ്ങളും ശരിയാന്നെന്ന് വരുത്താനുള്ള നീക്കമാണ് ദല്ലാളുമാര്‍ മാധ്യമങ്ങളിലൂടെ ശ്രമിച്ചത്… കേരളത്തിലെ മോദിജി തരംഗം ചര്‍ച്ചയാക്കാതിരിക്കാനുള്ള ഗൂഡ പദ്ധതിയാണ് മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയത്. ബിജെപിയില്‍ മറ്റ് പാര്‍ട്ടിക്കാര്‍ ചേരുന്നത് കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്ര മോദിജിയുടെ നേതൃത്വവും ഭരണമികവും കണ്ട് അതില്‍ ആകൃഷ്ടരായതുകൊണ്ടാണ്.