വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞു ശോഭ
തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞു കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശോഭ കരന്തലജെ. തമിഴ്നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബംഗളുരുവിൽ എത്തി സ്ഫോടനം നടത്തുന്നെന്നായിരുന്നു പരാമർശം. രാമേശ്വരം കഫെയിലെ സ്ഫോടനം നടത്തിയ ആളുകൾ കൃഷ്ണഗിരി കാടുകളിൽ നിന്നാണ് ഭീകര പരിശീലനം നേടിയത് എന്ന് പറയാനാണ് താൻ ഉദ്ദേശിച്ചത് എന്ന് ശോഭ കരന്തലജെ പിന്നീട് വിശദീകരിച്ചു. തമിഴ്നാട്ടുകാരെ മൊത്തത്തിൽ ഉദ്ദേശിച്ചല്ല താനത് പറഞ്ഞതൊന്നും ശോഭ വിശദമാക്കി. ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയാണ് ശോഭ.സമാനമായ പ്രസ്താവന ശോഭ കേരളത്തിനെതിരെയും പരാമർഷിച്ചിരുന്നു.പ്രസ്താവന പിൻവലിക്കുവെന്ന് പറഞ്ഞ അവര്‍ പക്ഷെ കേരളത്തെ കുറിച്ചുള്ള പരാമര്‍ശങ്ങൾ ഇതുവരെ പിൻവലിച്ചിട്ടില്ല. മലയാളി വിദ്യാര്‍ത്ഥി മൂന്ന് പെൺകുട്ടികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവത്തിലായിരുന്നു കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശം.