ഉൾവെ ഗുരുസെന്റർ സമർപ്പണം ഞായറാഴ്ച
നവിമുംബൈ:ശ്രീ നാരായണ മന്ദിരസമിതി ഉൾവെ യൂണിറ്റിനുവേണ്ടി പുതിയതായി വാങ്ങിയ ഗുരുസെന്ററിന്റെ സമർപ്പണം നവംബർ 3 നു ഞായറാഴ്ച ഉച്ചയ്ക്ക് 12 നു സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ നിർവഹിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സജികൃഷ്ണൻ അറിയിച്ചു. സമർപ്പണച്ചടങ്ങിനോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനത്തിൽ സമിതി ഭാരവാഹികളായ എൻ. മോഹൻദാസ്, എസ്. ചന്ദ്രബാബു, ഒ. കെ. പ്രസാദ്, വി. എൻ. അനിൽകുമാർ, പി. പി. കമലാനന്ദൻ, എൻ. എസ്. രാജൻ, കെ. എൻ. ജ്യോതീന്ദ്രൻ എന്നിവർ പങ്കെടുക്കും. വിലാസം: ശിവാലയ അപ്പാർട്ട്‌മെന്റ്, ഷോപ് നമ്പർ-1 , പ്ലോട്ട് നമ്പർ 11, സെക്ടർ 2 . ഫോൺ: 9321251681 .