സ്നേഹവീട് പദ്ധതി; പുതിയ ഭവനത്തിന്റെ താക്കോൽ കൈമാറി
പാല : കെ ചിറ്റിലപ്പിള്ളി -എൻഎസ്എസ് – എംജി സർവകലാശാല ‘സ്നേഹവീട് ‘ പദ്ധതിയുടെ ഭാഗമായി ഭവനത്തിന്റെ താക്കോൽ കൈമാറ്റം നടത്തി. സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ പാല, എൻ.എസ്.എസ്. യൂണിറ്റ് 90 B യുടെ നേതൃത്വത്തിലാണ് ഭവന നിർമാണം പൂർത്തീകരിച്ചത്. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ടി. സി . തങ്കച്ചൻ, ഇലഞ്ഞി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീമതി. മോളി എബ്രഹാം എന്നിവർ ചേർന്ന് താക്കോൽ ദാനം നിർവഹിച്ചു.
കെ ചിറ്റിലപ്പളളി ഫൗണ്ടേഷൻ ഭവനനിർമ്മാണ കോഡിനേറ്റർ ഡോ.സൂസമ്മ എ.പി , എംജി യൂണിവേഴ്സിറ്റി എൻ എസ് എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ ,സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പാലാ പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബീനാമ്മമാത്യു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.അലക്സ് ജോർജ്, കോളേജ് ചെയർപേഴ്സൺ അനു മരിയ മാത്യു, എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി അഞ്ജലി രമേശൻ, സ്റ്റുഡൻറ് കോഡിനേറ്റർ ആൻ മരിയ തോമസ് എന്നിവർ ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.