SNDP മുംബൈ -താനെ യൂണിയൻ സെക്രട്ടറിയുടെ സംഘടന വിരുദ്ധ പ്രവർത്തനം – നിയമനടപടിക്കൊരുങ്ങി ഒരു വിഭാഗം
മുംബൈ :ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയൻ സെക്രട്ടറി സംഘടന വിരുദ്ധ പ്രവർത്തനം നടത്തുന്നതായി ഒരു വിഭാഗത്തിൻ്റെ ആരോപണം. ജനാധിപത്യ സമ്പ്രദായത്തെ അട്ടിമറിച്ചുകൊണ്ട് അംഗങ്ങളുടെ മൗലിക അവകാശങ്ങൾ നിഷേധിച്ച്, യൂണിയൻ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തുടങ്ങിയ യൂണിയൻ കൗൺസിൽ & കമ്മിറ്റി അംഗങ്ങളുടെ അനുമതിയോ അറിയിപ്പോ ഇല്ലാതെ കേരള ഹൈ ക്കോടതി ജസ്റ്റിസ് ടി. ആർ രവിയുടെ 24/01/2022 ലെ ചരിത്രപ്രധാനമായ വിധി WP (C)8382/ 2020 ന് എതിരെ റിവ്യൂ പെറ്റിഷൻ RP 1126/2024 കേരള ഹൈകോടതിയിൽ, സെക്രട്ടറി ബിനു സുരേന്ദ്രനും സുനിൽകുമാർ സുകുമാരൻ,(പൻവേൽ നവി മുംബൈ) നൽകുകയുണ്ടായി എന്നാൽ ബഹുമാനപെട്ട കോടതി ഒരു മെറിറ്റും ഇല്ലാത്തതിനാൽ ഈ റിവ്യൂ പെറ്റിഷൻ തള്ളിക്കളയുകയാണ് ചെയ്തത് എന്ന് യൂണിയൻ പ്രസിഡന്റ് ബിജുകുമാർ പറഞ്ഞു .
“ചില ഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമായി മുംബൈ താനെ യൂണിയൻ സെക്രട്ടറി ഹൈക്കോടതിയുടെ വിധിക്കെതിരെ വീണ്ടും ഡിവിഷണൽ ബെഞ്ചിന് അപ്പീൽ നൽകിയിരിക്കുകയാണ് . ഇതെല്ലം യൂണിയൻ സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്തുകൊണ്ടും സംഘടന സംവിധാനത്തിന് എതിരെ നിന്നുമാണ് നടത്തിയിരിക്കുന്നത് ” ബിജുകുമാർ പറഞ്ഞു.
യൂണിയൻ സെക്രട്ടറി നടത്തുന്ന സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഡിസംബർ ഒന്നിന്, നവി മുംബൈയിലെ കേരള ഹൌസ്സിൽ വെച്ച് യൂണിയൻ പ്രസിഡന്റ് വിളിച്ചുചേർത്ത യോഗത്തിൽ മുൻ യൂണിയൻ സെക്രട്ടറി ടി കെ വാസു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറിയുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ യോഗംഅപലപിക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഒപ്പം നിയമനടപടികളുമായി മുന്നോട്ടുപോകാനും തീരുമാനമെടുത്തു.
യോഗത്തിൽ യൂണിയൻ ഭരണ സമിതിയുടെ അറിവോ അംഗീകാരമില്ലാത്ത ഫയൽ ചെയ്യപ്പെട്ട അപ്പീൽ തള്ളിക്കളയുവാൻ വേണ്ട നടപടി സ്വീകരിക്കാൻ യൂണിയൻ പ്രസിഡന്റിനെ ചുമതല പെടുത്തുന്ന പ്രമേയം പാസാക്കി. ബഹുഭൂരിഭാഗം വരുന്ന ശാഖാ ഭാരവാഹികളും അംഗങ്ങളും യൂണിയൻ സ്ഥാപക അംഗങ്ങളും ഭാരവാഹികളുമടക്കം നിരവധി അംഗങ്ങൾ പങ്കെടുക്കുകയും അതിൽയൂണിയൻ സെക്രട്ടറി നടത്തുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്‌തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ അടക്കം നാലുപേർക്കെതിരെ ബഹുമാനപെട്ട 4TH CJJD &JMFC കോർട്ട് പൻവേലിൽ പരാതിനൽകി കഴിഞ്ഞു . നവി മുംബൈയിൽ നടക്കുന്ന ഫണ്ട് തിരിമറി,നിബന്ധന വിരുദ്ധ പ്രവർത്തനത്തിന്റെ കോടതി രേഖകളും യൂണിയൻ പ്രസിഡന്റിന്റെ ഒപ്പില്ലാതെ യൂണിയൻ അക്കൗണ്ടിൽ നിന്ന് ലക്ഷകണക്കിന് തുക ബാങ്കിനെ സ്വാധീനിച്ച് ട്രാൻസ്ഫർ ചെയ്ത പേരിൽ മുംബൈ പോലീസിൽ കൊടുത്തിരിക്കുന്ന പരാതിയുടെ കോപ്പികളും കഴിഞ്ഞ മുപ്പത്തി അഞ്ച് മാസമായി യൂണിയൻ കണക്കുകൾ അട്ടിമറിച്ച രേഖകൾ, കുറെ വർഷമായി യൂണിയൻ സെക്രട്ടറിക്കെതിരെ യോഗം ജനറൽ സെക്രട്ടറിക്ക് നൽകിയിരിക്കുന്ന പരാതികളും ഉൾപെടുത്തിയായിരിക്കും ഹൈക്കോടതിയുടെ ഡിവിഷണൽ ബെഞ്ചിൽ ബിനു സുരേന്ദ്രന്റെ അപ്പീലിന് എതിരെ നടപടി സ്വീകരിക്കുന്നത് എന്ന് ബിജുകുമാർ പറഞ്ഞു.
ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതം എന്നാണ് ആരോപണവിധേയനായ യൂണിയൻ സെക്രട്ടറി ‘സഹ്യ’യെ അറിയിച്ചത് .നിയമപരമായി തന്നെ നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു.
സഹ്യ ടിവി ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്, സഹ്യ ടിവി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, എന്നി കമ്പനികളുടെ ചാനൽ, ഓൺലൈൻ(വെബ്ന്യൂസ്),ഇ-പേപ്പർ, റേഡിയോ, സോഷ്യൽമീഡിയ, ഒ.ടി.ടി, അപ്ലിക്കേഷൻ, എന്നിവയിൽ വരുന്ന വാർത്തകൾ, പരിപാടി, പരസ്യം എന്നിവ സംബന്ധിച്ച എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ info@sahyanews.com എന്ന ഇ-മെയിൽ വഴി അയക്കാവുന്നതാണ്