എസ്സ്.എൻ.ഡി.പി.യോഗം മുംബൈ -താനെ യൂണിയൻ മുൻ സെക്രട്ടറി ഇ.പ്രസാദ് നിര്യാതനായി.

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്ന മഹാ സംഘടനയ്ക്ക് മുംബൈയിലും സമീപ പ്രദേശങ്ങളിലും അടിത്തറപാകാൻ നേതൃത്വം നൽകിയവരിൽ ഒരാളും സ്ഥാപക യൂണിയൻ കൗൺസിൽ അംഗവും യൂണിയൻ മുൻ സെക്രെട്ടറിയുമായിരുന്ന സീവുഡ്‌സ് സെക്ടർ 27 ലെ മൗലി അപാർട്മെന്റ് താമസക്കാരനായ ഈറായി എം.ഗോപാലൻ കാർത്തിയാനി ദമ്പതിമാരുടെ മകൻ ഇ.പ്രസാദ് (67) നവി മുംബയിലെ അപ്പോളോ ആശൂപത്രിയിൽ ചികിത്സയിൽ കഴിയവേ ശനിയാഴ്ച്ച രാത്രി നിര്യാതനായി.
വൈസ് പ്രസിഡന്റ് സയൺ സാംസ്‌കാരിക സമാജം,വൈസ് പ്രസിഡന്റ് അയ്യപ്പ സേവാ മണ്ഡൽ സയൺ കോളിവാഡ,എസ്.എൻ.ഡി.പി.യോഗം അന്റോപ് ഹിൽ കമ്മിറ്റി അംഗം,മുത്തപ്പൻ സേവാ സമിതി അന്റോപ് ഹിൽ,മാട്ടു൦ഗ,സയൺ കോളിവാഡ അംഗം,അയ്യപ്പ മിഷൻ,അന്റോപ് ഹിൽ അംഗം,ബോംബെ കേരളീയ സമാജം മാട്ടു൦ഗ അംഗം,നവി മുംബൈ കേരള സമാജം അംഗം,ശ്രീനാരായണ മന്ദിര സമിതി അംഗം,മുംബൈ കോൺഗ്രസ് കമ്മിറ്റി എന്നിവിടങ്ങളിൽ സജീവ പ്രവർത്തകനായിരുന്നു.സ്പെഷ്യൽ എക്സിക്യൂട്ടീവ് ഓഫീസർ എന്ന നിലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ലത പ്രസാദ് ഭാര്യയും,നീതു & നിധി മക്കളും രഞ്ജിത്ത് & വിഷ്ണു മരുമക്കളും ആഹാൻ പേരകുട്ടിയുമാണ്.ഇന്ന് രാവിലെ സീവുഡിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം നാളെ രാവിലെ വിമാനമാർഗ്ഗം മൃതുദേഹം സ്വദേശമായ കണ്ണൂരിലേയ്ക്ക് കൊണ്ടുപോകും മരണാന്തര ചടങ്ങുകൾ നാളെ ഉച്ച തിരിഞ് കണ്ണൂർ ഏച്ചൂർ ശ്രീലകം വീട്ടിൽ നടക്കും. ഇ പ്രസാദ് യൂണിയൻ സെക്രട്ടറി ആയിരുന്ന കാലത്താണ് യുണിയൻ ആസ്ഥാന മന്ദിരം നിലവിൽ വന്നത്.
നവി മുംബൈ കേരള സമാജം,എസ്.എൻ.ഡി.പി.യോഗം മുംബൈ താനെ യൂണിയൻ,വനിതാസംഘം യൂണിയൻ,നെരൂൾ,അന്റോപ് ഹിൽ തുടങ്ങി ശാഖായോഗങ്ങൾ,ശ്രീനാരായണ മന്ദിര സമിതി,അയ്യപ്പ സേവാ മണ്ഡൽ,ബോംബെ കേരളീയ സമാജം മാട്ടു൦ഗ എന്നി സംഘടനകളും വ്യക്തികളും അനുശോചനം രേഖപ്പെടുത്തി.