കരുനാഗപ്പള്ളി എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചതിൽ അതൃപ്തി

കൊല്ലം : കരുനാഗപ്പള്ളി എസ്എൻഡിപി യൂണിയൻ സെക്രട്ടറിയും പ്രസിഡണ്ടും കരുനാഗപ്പള്ളിയിൽ രഹസ്യമായിട്ടും നേമത്ത് പരസ്യമായിട്ടും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു. കരുനാഗപ്പള്ളിയിൽ കോൺഗ്രസിനെ പിന്തുണയ്ക്കാമെന്ന് പറഞ്ഞു നിരവധി സഹായങ്ങളും കോൺഗ്രസിൽ നിന്നും എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ കൈപ്പറ്റിയതായും ആക്ഷേപമുണ്ട്. ഇതിൽ കടുത്ത അതൃപതിയിയാണ് ചില യൂണിയൻ-യോഗം ഭാരവാഹികൾക്കുള്ളത്. വനിതാ കമ്മീഷൻ അംഗമായിരിക്കെ കരുനാഗപ്പള്ളി എൽഡിഎഫ് സ്ഥാനാർഥി യൂണിയൻ പ്രസിഡണ്ടിനെ അപമാനിച്ചെന്നും അതിനാൽ എൽഡിഎഫിനു വോട്ട് ചെയ്യരുതെന്നും ശാഖ സെക്രട്ടറിമാരോടും പ്രസിഡന്റുമാരോടും യൂണിയൻ പ്രസിഡന്റ് ആഹ്വാനം ചെയ്തിരുന്നു
കൂടാതെ കരുനാഗപ്പള്ളി മരുതൂർകുളങ്ങരയിൽ സ്ഥിതി ചെയ്യുന്ന ശ്രീനാരായണ സെൻട്രൽ സ്കൂളിനെ സംബന്ധിച്ചും യൂണിയൻ യോഗം ഭാരവാഹികളുടെയിടയിൽ ചില ആശയക്കുഴപ്പങ്ങൾ നടക്കുന്നുണ്ട്. കരുനാഗപ്പള്ളി എസ്. എൻ. സെന്റർ സ്കൂൾ നടത്തുന്ന സോസൈറ്റിയുടെ അംഗങ്ങൾ ആരോക്കെയാണെന്നും , സോസൈറ്റിയുടെ കമ്മറ്റി അംഗങ്ങൾ ആരോക്കെ എന്ന് പരസ്യമാക്കാൻ പറ്റുമോയെന്നും, യുണിയനിൽ ഭരണമാറ്റമുണ്ടായാൽ സെന്റർ സ്ക്കൂൾ എസ്എൻഡിപി യുണിയന്റെതോ, അതോ യൂണിയൻ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ കുടുംബത്തിന്റെതോ, ഈ സ്ക്കൂൾ നിൽക്കുന്ന കെട്ടിടത്തിൽസൈനിക സ്ക്കൂൾ അനുവധിച്ചു കിട്ടിയാൽ അത് എസ്എൻഡിപിയുടെതോ അതോ യൂണിയൻ സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ കുടുംബത്തിന്റെതോ, തുടങ്ങി നിരവധി ചോദ്യങ്ങളാണ് യൂണിയൻ-യോഗം ഭാരവാഹികൾ ചോദിക്കുന്നത്. എന്നാൽ ഇതിനൊന്നും കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുന്ന പ്രവണതയാണ് യൂണിയൻ സെക്രട്ടറി പ്രസിഡന്റ് എന്നിവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും സോഷ്യൽ മീഡിയ വഴി യോഗത്തിന്റെയും യൂണിയന്റെയും ചില ഭാരവാഹികൾ അറിയിക്കുന്നത്.
ഇതിനിടയിലാണ് ബിജെപിയും ആർഎസ്എസുമായി രഹസ്യ അജണ്ട ഉണ്ടാക്കി കരുനാഗപ്പള്ളിയിൽ രഹസ്യമായിട്ടും നേമത്ത് പരസ്യമായിട്ടും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് ഫോട്ടോയും വീഡിയോയും സഹിതം ഭാരവാഹികൾ പുറത്തുവിട്ടത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്എൻഡിപിയിലെ അംഗങ്ങളുടെ വോട്ടിനുവേണ്ടി സ്ഥലം എംഎൽഎ സി. ആർ മഹേഷിനെ പറ്റിച്ച് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയെന്നും അതിനുശേഷം ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന് വേണ്ടി പ്രവർത്തിച്ചുവെന്നും അതിനാലാണ് കെ സി വേണുഗോപാലിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ ആറായിരമായി കുറഞ്ഞതെന്നും കെപിസിസിയുടെ റിപ്പോർട്ടിലുമുണ്ട്
