SNDP- കാമോത്തേ ശാഖാവാർഷികവും കുടുംബസംഗമവും.

0
sndp yogam

 

നവി മുംബൈ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം കാമോത്തേ ശാഖയുടെ പതിമൂന്നാമത് വാർഷികവും കുടുംബസംഗമവും വനിതാസംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച്ച,ഡിസംബർ 15 ന് വൈകിട്ട് നാല് മണിമുതൽ കാമോത്തേ സെക്ടർ പതിനാലിലെ കരാടി സമാജം ഹാളിൽ വെച്ച് ശാഖായോഗം പ്രസിഡന്റ് റ്റി.വി.ഭവദാസിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെടും.യൂണിയൻ പ്രസിഡന്റ് എം.ബിജുകുമാർ ഉത്‌ഘാടനം നിർവഹിക്കുന്ന പരിപാടിയിൽ പനവേൽ എം.എൽ.എ. പ്രശാന്ത് താക്കൂർ മുഖ്യ അതിഥിയായിരിക്കും യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ,വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ രഞ്ജിത്ത്,സെക്രട്ടറി ശോഭന വാസുദേവൻ എന്നിവർ ആശംസകൾ നേരും മറ്റ് ശാഖാഭാരവാഹികൾ സംബന്ധിക്കും,തദവസരത്തിൽ എസ്സ്.എസ്സ്.സി.& എച്ച്.എസ്സ്.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ശാഖാ അംഗങ്ങളുടെ കുട്ടികൾക്ക് മെറിറ്റ് അവാർഡ് നൽകി ആദരിക്കും.സ്വാഗതം ശാഖാ സെക്രട്ടറി എസ്.മാരീകുമാർ കൃതജ്ഞത ശാഖാ വൈസ് പ്രസിഡന്റ് ഗോവിന്ദൻ പരക്കോത്ത് രേഖപ്പെടുത്തും.വനിതാസംഘം,യൂത്ത് മൂവ് മെന്റ്,ബാലജനയോഗം എന്നിവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും ശേഷം അത്താഴ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട് .

വിശദ വിവരങ്ങൾക്ക് 9920705740.

Spread the love

Leave a Reply

Your email address will not be published. Required fields are marked *